‘ദൈവത്തെ ഓര്‍ത്ത് പുറത്തുപോവുക’– കോര്‍ബിനോട് കാമറണ്‍

ലണ്ടന്‍: ദേശീയതാല്‍പര്യം മുന്‍നിര്‍ത്തി ലേബര്‍ പാര്‍ട്ടി നേതൃത്വം ഒഴിയണമെന്ന് ജെറമി കോര്‍ബിനോട്  സ്ഥാനമൊഴിയുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറണ്‍ ആവശ്യപ്പെട്ടു. ‘ദൈവത്തെ ഓര്‍ത്ത് പുറത്തുപോവുക’ -കാമറണ്‍ പറഞ്ഞു. ഹിതപരിശോധനയില്‍ ബ്രിട്ടന്‍ യൂനിയനില്‍ തുടരുന്നതിനെ അനുകൂലിച്ച കോര്‍ബിന്‍ ജനങ്ങളില്‍ ആ സന്ദേശം എത്തിക്കുന്നതില്‍ പരാജയപ്പെട്ടെന്ന് ആരോപിച്ച് രാജിവെക്കണമെന്ന്   ആവശ്യമുയര്‍ന്നിരുന്നു. ഷാഡോ മന്ത്രിസഭയില്‍ എം.പിമാരുടെ കൂട്ടരാജിയുംസമ്മര്‍ദ്ദത്തിന് ആക്കംകൂട്ടി.

 കഴിഞ്ഞ ദിവസം കോര്‍ബിനെതിരെ കൊണ്ടുവന്ന അവിശ്വാസപ്രമേയം വന്‍ഭൂരിപക്ഷത്തോടെ പാസാക്കുകയും ചെയ്തു. എന്നാല്‍, രാജിവെക്കില്ളെന്ന് കോര്‍ബിന്‍ പ്രഖ്യാപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് കാമറണ്‍ നേരിട്ട് കോര്‍ബിനോട് രാജിവെക്കണമെന്ന് ആവശ്യപ്പെട്ടത്. എന്‍െറ പാര്‍ട്ടിക്കും അദ്ദേഹം പ്രതിപക്ഷസ്ഥാനത്തത്തെുന്നതില്‍ താല്‍പര്യമുണ്ടായിരുന്നു. എന്നാല്‍, ദേശീയ താല്‍പര്യം എതിരായതിനാല്‍ രാജിവെക്കുകയാണ് നല്ലത്. ബ്രിട്ടീഷ് പാര്‍ലമെന്‍റ് സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു കാമറണ്‍.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.