നാടുണരു​ന്നേ...

സ​മ​ര​വേ​ലി​യേ​റ്റ​ങ്ങ​ളും തി​ള​ച്ചു​മ​റി​യു​ന്ന രാ​ഷ്ട്രീ​യ​ച്ചൂ​ടും ത​ൽകാ​ല​ത്തേ​ക്ക്​ ത​ല​സ്ഥാ​നം മാ​റ്റി​വെ​ക്കു​ന്നു, ഇ​നി അഞ്ച് നാ​ൾ ക​ല​യു​ടെ കു​ളി​രാ​ണ്. മൊ​ഞ്ചാ​ർ​ന്ന ഇ​ശ​ലു​ക​ളു​ടെ പെ​രു​മ​ഴ, ന​ട​ന​സൗ​ര​ഭ്യം പ​ര​ത്തു​ന്ന നൃ​ത്ത​ച്ച​ുവട​ുക​ൾ, രാ​ഗ​ങ്ങ​ളു​ടെ കു​ളി​ര​ണി​യി​ച്ച് സം​ഗീ​തം, പ​ഞ്ച​വാ​ദ്യ​ത്തി​ന്‍റെ​യും ദ​ഫ്മു​ട്ടി​ന്‍റെ​യും അ​റ​ബ​ന മു​ട്ടി​ന്‍റെ മേ​ള​ക്കൊ​ഴു​പ്പ്, വ​ര​ക​ളി​ലും വ​രി​ക​ളി​ലും സ​ർ​ഗ​സ​മൃ​ദ്ധി...​ എ​ല്ലാ ക​ല​ക​ളു​ടെ​യും സം​ഗ​മം എ​ന്ന​തി​നൊ​പ്പം സ​മാ​ന​ത​ക​ളി​ല്ലാ​ത്ത കൂ​ട്ടാ​യ്​​മ​യു​ടെ മ​ഴ​വി​ല്ല​ഴ​ക്. ഇ​തി​ന​പ്പു​റം കേ​ര​ള​ത്തി​നൊ​രു പൂ​ര​മി​ല്ലെ​ന്ന​ത്​ നി​സ്സം​ശ​യം.

മാ​റ്റു​ര​ക്ക​ലു​ക​ളു​ടെ​യും രാ​ഗ​വി​സ്താ​ര​ങ്ങ​ളു​ടെ​യും ആ​വേ​ശ​വും ഹൃ​ദ്യ​വു​മാ​യ മു​ഹൂ​ർ​ത്ത​ങ്ങ​ളാ​ണ് ക​ലോ​ത്സ​വ​ങ്ങ​ൾ. മ​ണ​വു​മു​ള്ള ഈ ​ഓ​ർ​മക​ളാ​ണ് ജീ​വ​കോ​ശ​ങ്ങ​ളി​ൽ താ​ള​ങ്ങ​ളു​ടെ ഭൂ​പ​ടം രേ​ഖ​പ്പെ​ടു​ത്തി​യ മ​ല​യാ​ളി​ക്ക് അ​തി​ജീ​വ​ന വ​ഴി​ക​ളി​ലെ ഊ​ർ​ജവും ഇ​ന്ധ​ന​വും. ഒമ്പത്​ വ​ർ​ഷ​ത്തി​നു​ശേ​ഷ​മാ​ണ്​ നി​ത്യ​ഹ​രി​ത ന​ഗ​ര​മാ​യ ത​ല​സ്ഥാ​ന​ത്തേ​ക്ക്​ ക​ലോ​ത്സ​വ​മെ​ത്തു​ന്ന​ത്.

ച​രി​ത്ര​ത്തി​ന്റെ പ്രൗ​ഢി​ക്കൊ​പ്പം ക​ല​യു​ടെ ജ​ന​കീ​യ വ​ഴി​ക​ളും ഈ ​ന​ഗ​ര​ത്തി​ന്​ സ്വ​ന്ത​മാ​ണ്. എ​ഴു​ത്തു​കാ​ർ​ക്കും രാ​ഷ്ട്രീ​യ​ക്കാ​ർ​ക്കും ഒ​രു പോ​ലെ പ്രി​യ​ങ്ക​ര​മാ​യ ഇ​ടം. ക​ല​യു​ടെ അ​ല​ക​ൾ വി​ഴി​ഞ്ഞ​വും ശം​ഖു​മു​ഖ​വു​മ​ട​ങ്ങു​ന്ന ഈ ​തീ​ര​ന​ഗ​ര​ത്തി​ലേ​ക്ക്​ ന​ങ്കൂ​ര​മി​ടും. ഒ​രി​ക്ക​ൽ കൂ​ടി ഈ ​രാ​ജ​പാ​ത​യി​ലൂ​ടെ കൗ​മാ​ര​ കേ​ര​ളം ഒ​ഴു​കി​പ്പ​ര​ക്കും.

വി​രു​ന്നെ​ത്തു​ന്ന പ്ര​തി​ഭ​ക​ൾ​ക്കാ​യി ന​ഗ​ര​മൊ​ന്നാ​കെ അ​ണി​ഞ്ഞൊ​രു​ങ്ങി​ക്ക​ഴി​ഞ്ഞു. ഇ​മ്പ​മേ​റി​യ കാ​ഴ്ച​ക​ളു​മാ​യി ത​മ്പാ​നൂ​രും ചേ​ലോ​ടെ​യാ​ണ് ചാ​ല​യും ആ​ര​വ​ങ്ങ​ളു​ടെ പ​ള​പ​ള​പ്പി​ൽ പാ​ള​യ​വും മ​നം നി​റ​ഞ്ഞ്​ മാ​ന​വീ​യ​വും പ​കി​ട്ടോ​ടെ പ​ട്ട​വും ഈ​ണ​ങ്ങ​ളി​ൽ ആ​റാ​ടി ക​വ​ടി​യാ​റു​​മെ​ല്ലാം ആ​ര​വ​ങ്ങ​ളു​ടെ ഈ ​ഉ​ത്സ​വ​പ്പ​റ​മ്പി​ൽ ക​ണ്ണി​ചേ​രും.

അ​വ​സാ​നി​ക്കാ​ത്ത ഓ​ർ​മ​ക​ളാ​ണ് ക​ലോ​ത്സ​വ​ങ്ങ​ളു​ടെ സൗ​ന്ദ​ര്യം. എ​ത്ര​യോ ക​ലാ​കാ​ര​ന്മാ​ർ ഇ​നി​യും ഈ ​വേ​ദി​ക​ളെ ധ​ന്യ​മാ​ക്കാ​നി​രി​ക്കു​ന്നു. മ​ഹ​ത്താ​യൊ​രു പാ​ര​മ്പ​ര്യ​ത്തി​ൽ ക​ണ്ണിചേ​രു​ക​യാ​ണ് മേ​ള​ക്കെ​ത്തു​ന്ന ഓ​രോ​രു​ത്ത​രും.

1958ലാ​ണ് ആ​ദ്യ​മാ​യി തി​രു​വ​ന​ന്ത​പു​രം സ്​​കൂ​ൾ ക​ലോ​ത്സ​വ​ത്തി​ന് ആ​ദി​ത്യ​മ​രു​ളി​യ​ത്. ഏ​റ്റ​വും അ​വ​സാ​ന​മാ​ക​ട്ടെ 2016 ലും. ​ഇ​തി​നി​ടെ 61 ലും 80 ​ലും 98 ലും 2009 ​ലു​മ​ട​ക്കം ആ​റ്​ ത​വ​ണ​യാ​ണ്​ ത​ല​സ്ഥാ​നം വേ​ദി​യാ​യ​ത്. 1957ൽ ​തു​ട​ങ്ങി​യ ക​ലോ​ത്സ​വ​ പാ​ര​മ്പ​ര്യ​ത്തി​ൽ ആ​ദ്യ​ത്തെ മൂ​ന്നു​വ​ട്ട​മ​ട​ക്കം 17 ത​വ​ണ​യാ​ണ് ത​ല​സ്ഥാ​നം ക​പ്പി​ൽ മു​ത്ത​മി​ട്ട​ത്.

എ​ന്നാ​ൽ, പി​ന്നീ​ടി​ങ്ങോ​ട്ട് അ​ത് കി​ട്ടാ​ക്ക​നി​യാ​യി എ​ന്ന​തും ച​രി​ത്രം. അ​വ​സാ​ന​മാ​യി ക​പ്പ് ക​യ്യി​ലെ​ത്തി​യ​ത് 1989ൽ. ക​ഴി​ഞ്ഞ മൂ​ന്ന് ദ​ശാ​ബ്ദ​കാ​ല​മാ​യി ഒ​രു ത​വ​ണപോ​ലും ഓ​വ​റോ​ള്‍ ചാ​മ്പ്യ​ന്‍ഷി​പ് നേ​ടാ​ന്‍ ക​ഴി​ഞ്ഞി​ട്ടി​ല്ലെ​ന്ന​ത് അ​ൽ​പം ക​യ്പേ​റി​യ​ത് യാ​ഥാ​ർ​ഥ്യം.

ഓ​ർ​മ​ക​ളു​ടെ മ​ണ​മു​ള്ള വേ​ദി​ക​ൾ..

ക​ലോ​ത്സ​വ​ ച​രി​ത്ര​ത്തോ​ളം നീ​ൾ​ച​യു​ണ്ട് കൗ​മാ​ര​മേ​ള​ക​ളി​ലെ ത​ല​സ്ഥാ​ന​ത്തി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ന്. 1956ലെ ​ആ​ദ്യ സം​സ്ഥാ​ന ക​ലോ​ത്സ​വ​ത്തി​ന് വേ​ദി​യാ​യി തീ​രു​മാ​നി​ച്ച​ത് തി​രു​വ​ന​ന്ത​പു​ര​മാ​ണെ​ങ്കി​ലും അ​വ​സാ​ന നി​മി​ഷം എ​റ​ണാ​കു​ള​ത്തേ​ക്ക് മാ​റ്റി.

എ​ന്നാ​ൽ, ര​ണ്ടാം സ്കൂ​ൾ ക​ലോ​ത്സ​വ​ത്തോ​ടെ ഈ ​പോ​രാ​യ്മ നി​ക​ത്തി. ആ​ദ്യ​മ​ന്ത്രി​സ​ഭ അ​ധി​കാ​ര​മേ​റ്റ് എ​ട്ടു മാ​സ​ങ്ങ​ള്‍ക്കു​ശേ​ഷം തി​രു​വ​ന​ന്ത​പു​രം മോ​ഡ​ല്‍ ഹൈ​സ്‌​കൂ​ളി​ല്‍ വെ​ച്ച് മൂ​ന്നു ദി​വ​സ​ങ്ങ​ളി​യാ​ണ് മ​ത്സ​ര​ങ്ങ​ള്‍ അ​ര​ങ്ങേ​റി​യ​ത്. അ​ഞ്ചാം സ്‌​കൂ​ള്‍ ക​ലോ​ത്സ​വ​ത്തി​ന് ആ​തി​ഥ്യ​മ​രു​ളാ​ന്‍ വീ​ണ്ടും തി​രു​വ​ന​ന്ത​പു​ര​ത്തി​ന് അ​വ​സ​രം ല​ഭി​ച്ചു. കോ​ട്ട​ണ്‍ഹി​ല്‍ ഗേ​ള്‍സ് ഹൈ​സ്‌​കൂ​ളി​ലാ​യി​രു​ന്നു ക​ലോ​ത്സ​വം.

സം​സ്ഥാ​ന ക​ലോ​ത്സ​വ​മെ​ന്നാ​ല്‍ ഒ​രു​കാ​ല​ത്ത് തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യു​ടെ കു​ത്ത​ക​യാ​യി​രു​ന്നു. 1957 ൽ ​തു​ട​ങ്ങി​യ ക​ലോ​ത്സ​വ​പാ​ര​മ്പ​ര്യ​ത്തി​ൽ ആ​ദ്യ​ത്തെ മൂ​ന്നു​വ​ട്ട​മ​ട​ക്കം 17 ത​വ​ണ​യാ​ണ് ത​ല​സ്ഥാ​നം ക​പ്പി​ൽ മു​ത്ത​മി​ട്ട​ത്. എ​ന്നാ​ൽ പി​ന്നീ​ടി​ങ്ങോ​ട്ട് അ​ത് കി​ട്ടാ​ക്ക​നി​യാ​യി എ​ന്ന​തും ച​രി​ത്രം.

അ​വ​സാ​ന​മാ​യി ക​പ്പ് ക​യ്യി​ലെ​ത്തി​യ​ത് 1989 ൽ. ​ക​ഴി​ഞ്ഞ മൂ​ന്ന് ദ​ശാ​ബ്ദ​കാ​ല​മാ​യി ഒ​രു ത​വ​ണ പോ​ലും ഓ​വ​റോ​ള്‍ ചാ​മ്പ്യ​ന്‍ഷി​പ്പ് നേ​ടാ​ന്‍ ക​ഴി​ഞ്ഞി​ട്ടി​ല്ലെ​ന്ന​ത് അ​ൽ​പം ക​യ്പേ​റി​യ​ത് യാ​ഥാ​ർ​ഥ്യം. 1987ല്‍ ​കോ​ഴി​ക്കോ​ട് വ​ച്ചു ന​ട​ന്ന ക​ലോ​ത്സ​വ​ത്തി​ല്‍ ഓ​വ​റോ​ള്‍ ചാ​മ്പ്യ​ന്മാ​രാ​യ തി​രു​വ​ന​ന്ത​പു​ര​ത്തി​ന് കി​ട്ടി​യ ക​പ്പ് രാ​ഷ്ട്രീ​യ വി​വാ​ദ​മാ​യ​തും ച​രി​ത്രം.

ക​പ്പി​ന് താ​ഴെ വെ​ള്ളി​ത്ത​കി​ടി​ല്‍ ‘എ​ഡ്യൂ​ക്കേ​ഷ​ൻ മി​നി​സ്റ്റ​ർ ഗോ​ൾ​ഡ​ൻ ട്രോ​ഫി’ എ​ന്നും അ​തി​ന് താ​ഴെ ‘ഇ​ൻ​സ്റ്റ്യൂ​റ്റ​ഡ് ബൈ ​ടി.​എം ജേ​ക്ക​ബ്, മി​നി​സ്റ്റ​ർ ഓ​ഫ് എ​ഡ്യൂ​ക്കേ​ഷ​ൻ 1986-87’ എ​ന്ന് എ​ഴു​തി​യി​രു​ന്ന​താ​ണ് വ​ലി​യ വി​വാ​ദ​ത്തി​ന് തി​രി​കൊ​ളു​ത്തി​യ​ത്. ഈ ​വ​രി​ക​ൾ മാ​യ്ക്ക​ണ​മെ​ന്ന ആ​വ​ശ്യം ഉ​യ​ര്‍ന്നു.

1987ല്‍ ​ഇ​ട​തു​പ​ക്ഷ ജ​നാ​ധി​പ​ത്യ മു​ന്ന​ണി അ​ധി​കാ​ര​ത്തി​ല്‍ വ​രി​ക​യും വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​യാ​യി​രു​ന്ന കെ. ​ച​ന്ദ്ര​ശേ​ഖ​ര​ന്‍, മു​ന്‍ മ​ന്ത്രി​യു​ടെ പേ​ര് ക​പ്പി​ല്‍ നി​ന്നും മാ​യ്ക്കു​മെ​ന്ന് നി​യ​മ​സ​ഭ​യി​ല്‍ പ്ര​ഖ്യാ​പി​ക്കു​ക​യും ചെ​യ്തു. 1988ല്‍ ​കൊ​ല്ല​ത്തു​ന​ട​ന്ന ക​ലോ​ത്സ​വ​ത്തി​ല്‍ പേ​രു മാ​യ്ച്ച സ്വ​ര്‍ണ്ണ​ക്ക​പ്പാ​ണ് ജേ​താ​ക്ക​ളേ​റ്റു​വാ​ങ്ങി​യ​ത്.

മു​ഖച്ഛാ​യ​മാ​റ്റ​ത്തി​നും വ​ഴി​യ​ട​യാ​ള​മാ​യി...

സ്​​കൂ​ൾ ക​ലോ​ത്സ​വ​ത്തി​ന് പു​തി​യ മു​ഖം കൈ​വ​ന്ന​തി​നും ത​ല​സ്ഥാ​നം വേ​ദി​യാ​യി. ഹൈ​സ്​​കൂ​ളും ഹ​യ​ർ സെ​ക്ക​ൻ​ഡ​റി​യും വൊ​ക്കേ​ഷ​ന​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി​യു​മൊ​ക്കെ സം​യോ​ജി​പ്പി​ച്ച് ഒ​റ്റ ക​ലോ​ത്സ​വ​മാ​ക്കി​യ​പ്പോ​ൾ ആ​ദ്യ വേ​ദി​യാ​യ​ത് തി​രു​വ​ന​ന്ത​പു​രം.

2009 ലാ​യി​രു​ന്നു ആ ​പു​തി​യ ച​രി​ത്രം. ആ​ശ​ങ്ക​യാ​യി​രു​ന്നു അ​ന്ന് സം​ഘാ​ട​ക​ർ​ക്ക്. ഇ​ത്ര​യും കു​രു​ന്നു​ക​ൾ, ര​ക്ഷാ​ക​ർ​ത്താ​ക്ക​ൾ, ക​ലാ-​സാം​സ്​​കാ​രി​ക പ്ര​വ​ർ​ത്ത​ക​ർ, അ​ധ്യാ​പ​ക​ർ, മാ​ധ്യ​മ​ങ്ങ​ൾ. ഒ​രു​മി​ച്ചെ​ത്തു​മ്പോ​ൾ താ​ളം തെ​റ്റു​മോ​യെ​ന്ന്. പ​ക്ഷേ, ഒ​ന്നു​മു​ണ്ടാ​യി​ല്ല. മി​ക​വി​ന്‍റെ തേ​രേ​റി ക​ലോ​ത്സ​വ ച​രി​ത്ര​ത്തി​ൽ പു​തു​ശോ​ഭ പ​ക​ർ​ന്നു​കൊ​ടു​ത്തു അ​ന്ന് തി​രു​വ​ന​ന്ത​പു​രം. ക​ലോ​ത്സ​വം ഒ​ന്നി​ച്ചു ന​ട​ത്താ​ൻ പി​ന്നെ ആ​ത്മ​വി​ശ്വാ​സ​മാ​യി.

2016 ൽ ​എ​റ​ണാ​കു​ള​ത്താ​യി​രു​ന്നു മേ​ള നി​ശ്ച​യി​ച്ചി​രു​ന്ന​ത്. എ​ല്ലാ ഒ​രു​ക്ക​ങ്ങ​ളും പൂ​ർ​ത്തീ​ക​രി​ച്ച ശേ​ഷം തി​ക​ച്ചും അ​പ്ര​തീ​ക്ഷി​ത​മാ​യാ​ണ് ത​ല​സ്ഥാ​ന​ത്തേ​ക്കെ​ത്തി​യ​ത്. ത​യ്യാ​റെ​ടു​ക്കാ​ൻ കി​ട്ടി​യ​ത്​ ക​ഷ്​​ടി​ച്ച് ഒ​ന്ന​ര​മാ​സം. അ​ന്ന്​ പു​ത്ത​രി​ക്ക​ണ്ടം മൈ​താ​ന​ത്തി​ന്‍റെ വി​ശാ​ല​ത​യി​ലാ​യി​രു​ന്നെ​ങ്കി​ൽ ഇ​ന്ന്​​സെ​ൻ​ട്ര​ൽ സ്​​റ്റേ​ഡി​യ​ത്തി​ന്‍റ ഊ​ഷ്മ​ള​ത​യി​ലാ​ണ്​ കേ​ര​ളീ​യ മ​ന​സ്സ് കേ​ന്ദ്രീ​ക​രി​ക്കു​ക. അ​തും പൂ​ർ​ണ്ണ ത​യ്യാ​റെ​ടു​പ്പോ​ടെ.

തി​​രു​വ​ന​ന്ത​പു​രം: ക​​ലോ​​ത്സ​​വ​​ത്തി​​ൽ പു​​തു​​താ​​യി വി​​രു​​ന്നെ​​ത്തി​​യ വി​​വി​​ധ ഗോ​​ത്ര നൃ​​ത്ത ഇ​​ന​​ങ്ങ​​ൾ വേ​​ദി​​ക​​ളെ വ​​ർ​​ണാ​​ഭ​​മാ​​ക്കും. ക​​ഴി​​ഞ്ഞ ര​​ണ്ടു വ​​ർ​​ഷ​​ങ്ങ​​ളി​​ൽ സം​​സ്ഥാ​​ന ക​​ലോ​​ത്സ​​വ വേ​​ദി​​യി​​ൽ പ്ര​​ദ​​ർ​​ശ​​ന​​യി​​ന​​മാ​​യി ഇ​​വ​​യി​​ൽ ചി​​ല​​ത് അ​​ര​​ങ്ങേ​​റി​​യി​​രു​​ന്നെ​​ങ്കി​​ലും മ​​ത്സ​​ര​​യി​​ന​​മാ​​യി ആ​​ദ്യ​​മാ​​യാ​​ണ് അ​​ര​​ങ്ങി​​ലെ​​ത്തു​​ന്ന​​ത്.

ഉ​​പ​​ജി​​ല്ല ക​​ലോ​​ത്സ​​വ വേ​​ദി​​ക​​ൾ തി​​ക​​ഞ്ഞ പ​​ങ്കാ​​ളി​​ത്ത​​വു​​മാ​​യി നി​​റ​​ഞ്ഞ സ​​ദ​​സ്സു​​ക​​ളും പു​​തി​​യ ക​​ലാ​​യി​​ന​​ത്തെ ഇ​​രു​​കൈ​​യും നീ​​ട്ടി സ്വീ​​ക​​രി​​ച്ചി​​രു​​ന്നു. വി​​വി​​ധ സ്കൂ​​ളു​​ക​​ൾ ഈ ​​ഗോ​​ത്ര ഇ​​ന​​ങ്ങ​​ളി​​ൽ മ​​ത്സ​​രി​​ക്കാ​​ൻ എ​​ത്തു​​ന്നു​​ണ്ട്. വ​​യ​​നാ​​ട് ഉ​​ൾ​​പ്പെ​​ടെ​​യു​​ള്ള ഇ​​ട​​ങ്ങ​​ളി​​ൽ​​നി​​ന്ന് അ​​ധ്യാ​​പ​​ക​​രെ നി​​യ​​മി​​ച്ചും യൂ​​ട്യൂ​​ബ് വി​​ഡി​​യോ​​ക​​ൾ ക​​ണ്ടു​​പ​​ഠി​​ച്ചും ആ​​ണ് ഇ​​വ​​ർ വേ​​ദി​​ക​​ളി​​ലെ​​ത്തു​​ന്ന​​ത്. ക​​ലോ​​ത്സ​​വ മ​​ത്സ​​ര വേ​​ദി​​യി​​ൽ പ​​തി​​ന​​ഞ്ച് മി​​നി​​ട്ടാ​​ണ് ഇ​​തി​​ന് സ​​മ​​യം അ​​നു​​വ​​ദി​​ച്ച​​ത്

എ​​ള്ളു​​ള്ളേ​​രി എ​​ള്ളു​​ള്ളേ​​രി മാ​​ണി ന​​ങ്കേ​​രെ

ബി​​രാ​​ജ് പേ​​ട്ടേ ധു​​ണ്ട് ഗ​​യാ മാ​​ണി ന​​ങ്കേ​​രെ

മാ​​ണി ന​​ങ്കേ​​രെ തെ​​ങ്കാ​​ട്ടി ഗു​​മ​​ര ന​​ങ്കേ​​രേ

ഗു​​മ​​ര ന​​ങ്കേ​​രെ തെ​​ങ്കാ​​ട്ടി മാ​​ണി ന​​ങ്കേ​​രെ

പ്ര​​സീ​​ത ചാ​​ല​​ക്കു​​ടി ആ​​ല​​പി​​ച്ച് പ്രേ​​ക്ഷ​​ക ഹൃ​​ദ​​യം ക​​വ​​ർ​​ന്ന ഈ ​​പാ​​ട്ട് പ​​ല​​ർ​​ക്കും മ​​നഃ​​പാ​​ഠ​​മാ​​ണ്. എ​​ന്നാ​​ൽ, ഈ ​​വ​​രി​​ക​​ൾ മം​​ഗ​​ലം ക​​ളി​​യു​​ടേ​​താ​​ണെ​​ന്ന് ആ​​ർ​​ക്കും അ​​റി​​യി​​ല്ല. കാ​​സ​​ർ​​കോ​​ട്, ക​​ണ്ണൂ​​ർ ജി​​ല്ല​​ക​​ളി​​ലെ മാ​​വി​​ല, മ​​ല​​വേ​​ട്ടു​​വ സ​​മു​​ദാ​​യ​​ങ്ങ​​ളി​​ൽ ക​​ല്യാ​​ണ​​ത്ത​​ലേ​​ന്ന് പാ​​ടി ചു​​വ​​ടു​​വെ​​ക്കു​​ന്ന പ​​ര​​മ്പ​​രാ​​ഗ​​ത ക​​ലാ​​രൂ​​പ​​മാ​​ണി​​ത്. സ്ത്രീ-​​പു​​രു​​ഷ​​ൻ​​മാ​​ർ പാ​​ട്ടി​​ന്റെ​​യും തു​​ടി​​യു​​ടെ​​യും താ​​ള​​ത്തി​​ന് ഒ​​ത്ത് തു​​ള്ളു​​മ്പോ​​ൾ വാ​​ദ്യ സം​​ഘ​​ത്തി​​ൽ തു​​ടി​​ക്കാ​​ണ് പ്രാ​​ധാ​​ന്യം. മം​​ഗ​​ലം ക​​ളി​​യി​​ൽ ഏ​​ഴ് തു​​ടി​​ക​​ളാ​​ണ് സാ​​ധാ​​ര​​ണ​​യാ​​യി ഉ​​പ​​യോ​​ഗി​​ക്കു​​ന്ന​​ത്.

പ​​ണി​​യ നൃ​​ത്തം

വ​​യ​​നാ​​ട്‌ ജി​​ല്ല​​യി​​ലെ പ​​ണി​​യ വി​​ഭാ​​ഗ​​ക്കാ​​രു​​ടെ ത​​ന​​ത്‌ ക​​ലാ​​രൂ​​പ​​മാ​​ണ് പ​​ണി​​യ നൃ​​ത്തം. ഇ​​തി​​ൽ വ​​ട്ട​​ക്ക​​ളി, ക​​മ്പ​​ള​​ക്ക​​ളി എ​​ന്നീ ര​​ണ്ട് ഇ​​ന​​ങ്ങ​​ളു​​ണ്ട്. ആ​​ഘോ​​ഷ​​ങ്ങ​​ളി​​ൽ ഞാ​​റ് പ​​റി​​ച്ചു​​ന​​ടു​​ന്ന സ​​മ​​യ​​ത്ത് വ​​യ​​ലി​​ൽ സ്ത്രീ​​ക​​ളും പു​​രു​​ഷ​​ന്മാ​​രും തു​​ടി​​കൊ​​ട്ടി കു​​ഴ​​ൽ പാ​​ടി ക​​ഥ​​പ​​റ​​ഞ്ഞ് ഞാ​​റ് ന​​ടു​​ന്ന സ​​മ​​യ​​ത്താ​​ണ് ക​​മ്പ​​ള ക​​ളി അ​​വ​​ത​​രി​​പ്പി​​ക്കു​​ക.

മ​​ല​​പ്പു​​ല​​യാ​​ട്ടം

ഇ​​ടു​​ക്കി ജി​​ല്ല​​യി​​ലെ മ​​ല​​പ്പു​​ല​​യ​​ൻ ആ​​ദി​​വാ​​സി വി​​ഭാ​​ഗ​​ത്തി​​ലു​​ള്ള​​വ​​ർ അ​​വ​​ത​​രി​​പ്പി​​ക്കു​​ന്ന ഗോ​​ത്ര ക​​ല​​യാ​​ണ് മ​​ല​​പ്പു​​ല​​യാ​​ട്ടം. മാ​​രി​​യ​​മ്മ​​ൻ, കാ​​ളി​​യ​​മ്മ​​ൻ, മീ​​നാ​​ക്ഷി എ​​ന്നീ ദേ​​വ​​ത​​ക​​ളെ ആ​​രാ​​ധി​​ക്കു​​ന്ന​​തി​​ന്റെ ഭാ​​ഗ​​മാ​​യാ​​ണ് ഈ ​​നൃ​​ത്ത​​രൂ​​പം ആ​​ച​​രി​​ക്കു​​ന്ന​​ത് ചി​​ക്കു വാ​​ദ്യം, ഉ​​റ​​മി, കെ​​ട്ടു​​മു​​ട്ടി, ക​​ട്ട വാ​​ദ്യം എ​​ന്നീ വാ​​ദ്യ​​മേ​​ള​​ങ്ങ​​ൾ ഉ​​പ​​യോ​​ഗി​​ക്കു​​ന്നു. കു​​ഴ​​ൽ വി​​ളി​​യോ​​ടെ തു​​ട​​ങ്ങു​​ന്ന മ​​ല​​പ്പു​​ല​​യാ​​ട്ടം സ്ത്രീ​​ക​​ളും പു​​രു​​ഷ​​ന്മാ​​രും പ​​ര​​മ്പ​​രാ​​ഗ​​ത വേ​​ഷ​​മ​​ണി​​ഞ്ഞാ​​ണ് അ​​വ​​ത​​രി​​പ്പി​​ക്കു​​ന്ന​​ത്.

ഇ​​രു​​ള നൃ​​ത്തം

പാ​​ല​​ക്കാ​​ട് ജി​​ല്ല​​യി​​ലെ അ​​ട്ട​​പ്പാ​​ടി​​യി​​ലു​​ള്ള ഇ​​രു​​ള വി​​ഭാ​​ഗ​​ക്കാ​​രു​​ടെ ക​​ലാ​​രൂ​​പം. മ​​ര​​ണാ​​ന​​ന്ത​​ര​​ച്ച​​ട​​ങ്ങു​​ക​​ളി​​ലാ​​ണ് സാ​​ധാ​​ര​​ണ അ​​വ​​ത​​രി​​പ്പി​​ക്കു​​ന്ന​​ത്. പാ​​ട്ടു​​പാ​​ടി നൃ​​ത്തം​​ചെ​​യ്യു​​ന്ന​​താ​​ണ് രീ​​തി. ത​​മി​​ഴ് ക​​ല​​ർ​​ന്ന മ​​ല​​യാ​​ള​​മാ​​ണ് ഭാ​​ഷ. കൊ​​ഗ​​ൽ (കു​​ഴ​​ൽ), പ​​റൈ, പീ​​ക്കി, ജാ​​ല​​റ തു​​ട​​ങ്ങി​​യ വാ​​ദ്യ​​ങ്ങ​​ളാ​​ണ് ഉ​​പ​​യോ​​ഗി​​ക്കു​​ന്ന​​ത്.

പ​​ളി​​യ നൃ​​ത്തം

ഇ​​ടു​​ക്കി ജി​​ല്ല​​യി​​ലെ കു​​മ​​ളി​​യി​​ലെ പ​​ളി​​യ​​ർ വി​​ഭാ​​ഗ​​ക്കാ​​രു​​ടെ പാ​​ര​​മ്പ​​ര്യ​​നൃ​​ത്തം. മ​​ഴ​​ക്കു​​വേ​​ണ്ടി​​യും രോ​​ഗ​​ശ​​മ​​ന​​ത്തി​​നു​​മാ​​യാ​​ണ് മു​​മ്പ് അ​​വ​​ത​​രി​​പ്പി​​ച്ചി​​രു​​ന്ന​​ത്. ഉ​​ത്സ​​വ​​ങ്ങ​​ൾ​​ക്കൊ​​പ്പം ക്ഷേ​​ത്ര​​ങ്ങ​​ളി​​ലും അ​​വ​​ത​​രി​​പ്പി​​ക്കാ​​റു​​ണ്ട്. മു​​ള​​ഞ്ചെ​​ണ്ട, ന​​ഗ​​ര, ഉ​​ടു​​ക്ക്, ഉ​​റു​​മി, ജാ​​ര തു​​ട​​ങ്ങി​​യ​​വ​​യാ​​ണ് വാ​​ദ്യോ​​പ​​ക​​ര​​ണ​​ങ്ങ​​ൾ.

Tags:    
News Summary - State School Kalolsavam Begins

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.