കോഴിക്കോട്: ജനദ്രോഹ നയങ്ങൾ സ്വീകരിച്ചിട്ടും വീണ്ടും നരേന്ദ്ര മോദി സർക്കാർ അധികാരത്തിലേക്ക് കടന്നുകയ റുന്നത് രാജ്യം ഹിന്ദുത്വ അജണ്ടക്ക് കീഴടങ്ങിയത് കൊണ്ടാണെന്ന് മാധ്യമം-മീഡിയ വൺ ഗ്രൂപ്പ് എഡിറ്റർ ഒ. അബ്ദ ുറഹ്മാൻ. മാധ്യമം ഡോട്ട് കോമുമായി നടത്തിയ ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനങ്ങളെ ഏറെ വലച്ച നേ ാട്ട് നിരോധനമോ ജി.എസ്.ടിയോ വിലക്കയറ്റമോ ഒന്നും ഈ തെരഞ്ഞെടുപ്പ് കലയളവിൽ ചർച്ചയായതേ ഇല്ല. പകരം ദേശീയത ആളിക്കത്തിച്ച് ഹിന്ദുത്വ വികാരം തങ്ങൾക്ക് അനുകൂലമാക്കി മാറ്റാനാണ് ബി.ജെ.പി ശ്രമിച്ചത്. അതിൽ അവർ വിജയിക്കുകയും ചെയ്തു എന്നതാണ് കഴിഞ്ഞ തവണത്തെ അതേ മാർജിനിലേക്ക് അവരുടെ വിജയം ചെന്നെത്തുന്നത് സൂചിപ്പിക്കുന്നത്.
യഥാർഥ ജനകീയ പ്രശ്നങ്ങൾ ഉയർത്തിക്കാണിക്കാൻ നടത്തിയ രാഹുൽ ഗാന്ധിയുടെ ശ്രമങ്ങൾ പോലും വിജയിച്ചില്ല. അതേസമയം കേരളം ഈ വികാരത്തെ മറികടക്കുന്നതാണ് ഇവിടെയുള്ള ഫലം നൽകുന്ന സൂചനയെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനം ഭരിക്കുന്ന ഇടതുപക്ഷ സർക്കാരിനോടുളള ഭരണവിരുദ്ധ വികാരമല്ല ഈ തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുന്നത് മറിച്ച്, ബി.ജെ.പിയുടെ ഫാസിസ്റ്റ് ഭരണത്തിനെതിരായ ന്യൂനപക്ഷ ഏകീകരണമാണ്. ശബരിമല വിഷയം ആളിക്കത്തിച്ചത് ബി.ജെ.പിയാണെങ്കിലും അത് വോട്ടായി മാറിയത് യു.ഡി.എഫിനാണ്.
ചർച്ചയുടെ പൂർണ്ണ രൂപം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.