അക്ഷയയിൽ പ്രതിമാസം ഒരുകോടി സേവനങ്ങൾ

തി​രു​വ​ന​ന്ത​പു​രം: അ​ക്ഷ​യ കേ​​​ന്ദ്ര​ങ്ങ​ളി​ൽ പ്ര​തി​മാ​സം ഒ​രു കോ​ടി​യി​ല​ധി​കം ഐ.​ടി സേ​വ​ന​ങ്ങ​ൾ ല​ഭ്യ​മാ​ക്കു​ന്ന​താ​യി അ​ക്ഷ​യ ഡ​യ​റ​ക്ട​റേ​റ്റ്​ റി​പ്പോ​ർ​ട്ട്. സം​സ്ഥാ​ന​ത്താ​കെ​യു​ള്ള 2800 അ​ക്ഷ​യ​കേ​​ന്ദ്ര​ങ്ങ​ളു​ടെ വാ​ർ​ഷി​ക വി​റ്റു​വ​ര​വ്​ 1000 കോ​ടി​യി​ലേ​റെ​യാ​യി. 15,000 തൊ​ഴി​ലാ​ളി​ക​ളാ​ണ്​ മേ​ഖ​ല​യി​ൽ ​ജോ​ലി ചെ​യ്യു​ന്ന​ത്. 2011-2023ൽ ​അ​ക്ഷ​യ സെ​ന്‍റ​റു​ക​ൾ വ​ഴി ഏ​ഴു​ കോ​ടി ഇ-​ഡി​സ്​​ട്രി​ക്​​റ്റ്​ സ​ർ​ട്ടി​ഫി​ക്ക​റ്റ്​​ കൈ​കാ​ര്യം ചെ​യ്​​ത​താ​യും റി​പ്പോ​ർ​ട്ട്​ പ​റ​യു​ന്നു. ക​മ്പ്യൂ​ട്ട​ർ സാ​ക്ഷ​ര​പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി 2002 ലാ​ണ്​ അ​ക്ഷ​യ കേ​ന്ദ്ര​ങ്ങ​ൾ ആ​രം​ഭി​ച്ച​ത്.

ര​ണ്ടു​ പ​തി​റ്റാ​ണ്ടി​നി​ടെ ഐ.​ടി സാ​ക്ഷ​ര​ത മേ​ഖ​ല​യി​ൽ​നി​ന്ന്​ ഐ.​ടി അ​ധി​ഷ്ഠി​ത സേ​വ​ന​മേ​ഖ​ല​യി​ലേ​ക്കും അ​ക്ഷ​യ പ്ര​വ​ർ​ത്ത​നം വ്യാ​പി​പ്പി​ച്ചു. ന​ഗ​ര​ത്തെ അ​പേ​ക്ഷി​ച്ച് ഗ്രാ​മ​പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് സ​ർ​ക്കാ​ർ സേ​വ​ന​ത്തി​നു ബു​ദ്ധി​മു​ട്ടി​യി​രു​ന്ന​ത്. അ​വ​ർ​ക്ക് ആ​ശ്വാ​സ​മാ​യാ​ണ് അ​ക്ഷ​യ കേ​ന്ദ്ര​ങ്ങ​ളു​ടെ നി​യോ​ഗം. ആ​ധാ​ർ എ​ൻ​റോ​ൾ​മെ​ന്‍റും 55 ല​ക്ഷം പേ​രു​ടെ സാ​മൂ​ഹി​ക സു​ര​ക്ഷ പെ​ൻ​ഷ​ൻ മ​സ്റ്റ​റി​ങ്ങും ലൈ​ഫ്​ പ​ദ്ധ​തി ര​ജി​സ്​​ട്രേ​ഷ​നും റേ​ഷ​ൻ കാ​ർ​ഡ്​ ഇ-​​അ​പേ​ക്ഷ​യു​മ​ട​ക്കം ഉ​ദാ​ഹ​ര​ണം. അ​ക്ഷ​യ​ക​ൾ വ​ഴി 2020 ലും 2023 ​ലും ന​ട​ന്ന സാ​മൂ​ഹി​ക സു​ര​ക്ഷ പെ​ൻ​ഷ​ൻ മ​സ്റ്റ​റി​ങ്ങി​ലൂ​ടെ സ​ർ​ക്കാ​റി​ന്​ 746.64 കോ​ടി ലാ​ഭി​ക്കാ​ൻ ക​ഴി​ഞ്ഞു​വെ​ന്നാ​ണ്​ ഐ.​ടി മി​ഷ​ന്‍റെ ക​ണ​ക്ക്. ദ​രി​ദ്ര കു​ടും​ബ​ങ്ങ​ൾ​ക്ക്​ ആ​രം​ഭി​ച്ച ആ​രോ​ഗ്യ ഇ​ൻ​ഷു​റ​സ് പ​ദ്ധ​തി എ​ൻ​റോ​ൾ​മെ​ന്റ് അ​ക്ഷ​യ​യാ​ണ് പൂ​ർ​ത്തി​യാ​ക്കി​യ​ത്.

തൊ​ഴി​ലാ​ളി ക്ഷേ​മ​നി​ധി​ക​ളി​ലെ 62 ല​ക്ഷം അം​ഗ​ങ്ങ​ളു​ടെ ആ​ധാ​ർ അ​ധി​ഷ്ഠി​ത ഓ​ൺ​ലൈ​ൻ സേ​വ​ന​ങ്ങ​ൾ​ക്കു​ള്ള അ​നു​മ​തി​യും അ​ക്ഷ​യ​ക​ൾ​ക്ക്​ ന​ൽ​കി സ​ർ​ക്കാ​ർ ഉ​ത്ത​ര​വാ​യി​രു​ന്നു. അം​സം​ഘ​ടി​ത തൊ​ഴി​ലാ​ളി​ക​ൾ​ക്കു​ള്ള ഇ-​​ശ്രം പ​ദ്ധ​തി​യി​ൽ 2021 സെ​പ്​​റ്റം​ബ​ർ മു​ത​ൽ 2022 മാ​ർ​ച്ച്​ വ​രെ 58,12,985 ര​ജി​സ്​​ട്രേ​ഷ​ൻ പൂ​ർ​ത്തി​യാ​ക്കി കാ​ർ​ഡ്​ എ​ത്തി​ച്ച​തി​ൽ ഭൂ​രി​ഭാ​ഗ​വും അ​ക്ഷ​യ​ക​ളാ​ണ്. നാ​ഷ​ന​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട്​ ഓ​ഫ്​ ഇ​ല​ക്ട്രോ​ണി​ക്സ്​ ആ​ൻ​ഡ്​​ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്​​നോ​ള​ജി സേ​വ​ന​ങ്ങ​ൾ അ​ക്ഷ​യ​ക​ളി​ലൂ​ടെ ന​ട​പ്പാ​ക്കാ​നും സ​ർ​ക്കാ​ർ ശ്ര​മം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. നേ​ട്ട​ങ്ങ​ൾ​ക്കി​ട​യി​ലും ആ​ധാ​ർ അ​പ്​​ഡേ​ഷ​ന്‍റെ പേ​രി​ൽ ചി​ല കേ​ന്ദ്ര​ങ്ങ​ൾ അ​ധി​ക നി​ര​ക്ക്​ ഈ​ടാ​ക്കി​യ​ത്​ ആ​ക്ഷേ​പ​ങ്ങ​ൾ​ക്ക്​ ഇ​ട​വ​രു​ത്തി​യി​രു​ന്നു. 

Tags:    
News Summary - 1 Crore services per month on Akshaya

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.