ബീരിച്ചേരിയിൽ കുടുംബത്തിലെ പത്തുപേർക്ക് കോവിഡ്

തൃക്കരിപ്പൂര്‍: ഗ്രാമപഞ്ചായത്തില്‍ ബിരിച്ചേരിയിലെ ഒരു കുടുംബത്തിലെ 10 പേര്‍ക്ക് കോവിഡ്. സമ്പര്‍ക്കത്തിലൂടെയാണ് രോഗം പകർന്നത്. കഴിഞ്ഞ രണ്ടാഴ്ചത്തെ അടച്ചിടലിനു ശേഷം കൊവിഡ് വ്യാപനം തടയിടാന്‍ കഴിഞ്ഞുവെങ്കിലും പുതിയ സമ്പർക്ക കേസുകൾ റിപ്പോർട്ട് ചെയ്തത് ആശങ്ക ഉയർത്തുകയാണ്. വാര്‍ഡ് 19-ല്‍ ബീരിച്ചേരിയിലെ ഒരു വീട്ടിലെ 10 പേരുള്‍പ്പടെ 11 പേര്‍ക്കാണ് ബുധനാഴ്ച പഞ്ചായത്തില്‍ ഇന്ന് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം ഈ കുടുംബത്തിലെ യുവതിക്ക് കണ്ണൂര്‍ മെഡിക്കല്‍ കോളേജില്‍ കോവിഡ് സ്ഥിരീകരിച്ചിരുന്നു.

തുടര്‍ന്ന് അടുത്തിടപഴകിയ 18 പേരെ ടെസ്റ്റിന് വിധേയയമാക്കിയിരുന്നു. ഇതില്‍ 9 പേര്‍ക്കാണ് ഇപ്പോള്‍ കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. പഞ്ചായത്തിലെ വാര്‍ഡ് എട്ടില്‍ തങ്കയത്തെ ഒരു യുവാവിനും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. മരണത്തെത്തുടര്‍ന്ന് കോവിഡ് ബാധ സ്ഥിരീകരിച്ച വിറ്റാകുളത്തെ ബീഫാത്തിമയുടെ വീടുമായി ഇടപഴകിയവരെ പരിശോധന നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു. പഞ്ചായത്തില്‍ ഇതുവരെ 161 പേര്‍ക്കാണ് കൊവിഡ് പിടിപെട്ടത്. നാലുപേര്‍ മരണപ്പെട്ടു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.