പത്തനംതിട്ട: കെ-റെയിൽ പദ്ധതിയുടെ അനുബന്ധമായി 10 സ്മാർട്ട് സിറ്റിയും സ്പെഷൽ സോണുകളും നടപ്പാക്കുമെന്ന് പദ്ധതിയുടെ നടത്തിപ്പുകാരായ കേരള റെയിൽ െഡവലപ്മെൻറ് കോർപറേഷൻ. പദ്ധതി പൂർണമായി നടപ്പാകുന്നതോടെ സംസ്ഥാനത്തിെൻറ മുഖച്ഛായ പാടെ മാറുമെന്നും കമ്പനി അവകാശപ്പെടുന്നു. അതേസമയം, 20,000 കുടുംബങ്ങളെ കുടിയൊഴിപ്പിക്കേണ്ടിവരുമെന്നും കണക്കാക്കുന്നു.
തിരുവനന്തപുരം മുതൽ കാസർകോടുവരെ പാത കടന്നുപോകുന്ന 10 ജില്ലകളിൽ നിർമിക്കുന്ന റെയിൽവേ സ്റ്റേഷനുകളോട് അനുബന്ധമായാണ് സ്മാർട്ട് സിറ്റികളും സ്പെഷൽ സോണുകളും വിഭാവന ചെയ്യുന്നത്. ഇവ പ്രദേശത്തെ ഭൂമിവിലയിൽ കുതിച്ചുചാട്ടത്തിനും അതുവഴി വരുമാനമാർഗത്തിനും വഴിയൊരുക്കുമെന്ന് പദ്ധതി ടെൻഡർ ചെയ്യുന്നതിന് കമ്പനി തയാറാക്കിയ വിപുലരേഖയിൽ പറയുന്നു. 10 സ്റ്റേഷനും സംസ്ഥാനെത്ത മുൻനിര വ്യാപാര െറസിഡൻഷ്യൽ ഏരിയകളായി മാറും. സ്റ്റേഷനുകളുടെ സമീപത്തായാണ് സ്മാർട്ട് സിറ്റികൾ വിഭാവന ചെയ്യുന്നത്. സ്റ്റേഷനുകളുടെ ചുറ്റുപാടുമായി 1000 െഹക്ടർ ഭൂമിയായിരിക്കും സ്പെഷൽ സോണുകളാക്കി മാറ്റുക. ഇതിനാവശ്യമായ സ്ഥലം മിക്കവാറും ഇടങ്ങളിൽ സർക്കാർ, അർധസർക്കാർ, പൊതുമേഖല സ്ഥാപനങ്ങളുടെ ൈകവശമുണ്ടെന്ന് കെണ്ടത്തിയിട്ടുണ്ട്.
കൊല്ലം കുണ്ടറയിൽ പൂട്ടിക്കിടക്കുന്ന അലുമിനിയം ഫാക്ടറിയുടെ 28 െഹക്ടർ, കൊച്ചി ബ്രഹ്മപുരത്ത് എഫ്.എ.സി.ടിയുടെ 121 ഹെക്ടർ, കളമശ്ശേരിയിൽ എച്ച്.എം.ടിയുടെ പക്കലുള്ള 40 ഹെക്ടർ എന്നിവയാണവ. ഭൂമി ഏറ്റെടുക്കൽ കഴിഞ്ഞ് നിർമാണം തുടങ്ങിയാൽ മൂന്ന് വർഷംകൊണ്ട് പദ്ധതി പ്രാവർത്തികമാക്കും.
20,000 കുടുംബത്തെ കുടിയൊഴിപ്പിക്കേണ്ടിവരുമെന്നാണ് പദ്ധതിക്കുവേണ്ടി മെട്രോമാൻ ഇ. ശ്രീധരൻ തയാറാക്കിയ റിപ്പോർട്ടിലുള്ളത്. എന്നാൽ, കമ്പനിയുടെ റിപ്പോർട്ടുകളിലൊന്നിലും എത്രപേരെ കുടിയൊഴിപ്പിക്കേണ്ടിവരുമെന്ന് പറഞ്ഞിട്ടില്ല.
നിർമാണസമയത്ത് അരലക്ഷം പേർക്കും പദ്ധതി പ്രാവർത്തികമായാൽ 10,000 പേർക്കും തൊഴിൽ നൽകുമെന്നും കമ്പനി പറയുന്നു. എന്നാൽ, കഷ്ടിച്ച് 1000 പേരിൽ കൂടുതൽ ജീവനക്കാരെ വേണ്ടിവരില്ലെന്ന് സമരസമിതിക്കാർ പറയുന്നു. തിരുവനന്തപുരം മുതൽ കാസർകോടുവരെ 1630 ഏക്കർ ഭൂമിയാണ് ആദ്യഘട്ടത്തിൽ ഏറ്റെടുക്കേണ്ടിവരുക. ഇതിൽ 815 ഏക്കർ നെൽപാടമാണ്. പദ്ധതി വിപുലീകരിക്കുേമ്പാൾ ഇതിെൻറ നാലിരട്ടിയോളം ഏെറ്റടുക്കേണ്ടിവരും. അപ്പോൾ കുടിയിറക്കെപ്പടുന്നവരുടെ എണ്ണം ലക്ഷം കുടുംബങ്ങളായി മാറുമെന്ന് സമരസമിതി പറയുന്നു.
സ്മാർട്ട് സിറ്റികളും സ്പെഷൽ സോണുകളും വിഭാവന ചെയ്തിരിക്കുന്നത് ആകർഷക പദ്ധതിയെന്ന് വരുത്തിത്തീർക്കാനാണ്. നിലവിൽ മിക്ക ജില്ലയിലും ഐ.ടി പാർക്കുകളുണ്ടെങ്കിലും മികച്ച നിലയിൽ പ്രവർത്തിക്കുന്നത് കൊച്ചിയിലും തിരുവനന്തപുരത്തും മാത്രമാണെന്നും സമരസമിതി ചൂണ്ടിക്കാട്ടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.