ക്രിസ്മസിന് റെക്കോർഡ് മദ്യ വിൽപന; രണ്ട് ദിവസങ്ങളിലായി വിറ്റത് 152 കോടിയുടെ മദ്യം

തിരുവനന്തപുരം: ക്രിസ്മസിന് കേരളത്തിൽ റെക്കോര്‍ഡ് മദ്യവിൽപന. ക്രിസ്മസ് ദിനത്തിലെയും തലേ ദിവസത്തെയും മദ്യവില്‍പനയുടെ കണക്കുകൾ ബീവറേജസ് കോര്‍പ്പറേഷൻ പുറത്തുവിട്ടു. ഡിസംബര്‍ 24, 25 ദിവസങ്ങളിലായി 152.06 കോടിയുടെ മദ്യമാണ് വിറ്റഴിച്ചത്. കഴിഞ്ഞ വര്‍ഷം 122.14 കോടിയുടെ മദ്യ വിൽപനയാണ് നടന്നത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 24.50 ശതമാനത്തിന്‍റെ (29.92 കോടി) വര്‍ധനവാണ് ഉണ്ടായത്.

ക്രിസ്മസ് ദിനത്തിൽ 54.64 കോടിയുടെ മദ്യമാണ് വിറ്റഴിച്ചത്. കഴിഞ്ഞ വര്‍ഷം 51.14 കോടിയുടെ മദ്യമാണ് വിറ്റത്. 6.84ശതമാനത്തിന്‍റെ വര്‍ധനവാണ് ഈ വർഷമുണ്ടായത്.

ഡിസംബര്‍ 24ന് 97.42 കോടിയുടെ മദ്യവും കഴിഞ്ഞ വർഷം 71 കോടിയുടെ മദ്യവുമാണ് വിറ്റഴിച്ചിരുന്നത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വില്‍പ്പനയിൽ 37.21 ശതമാനത്തിന്‍റെ വര്‍ധനവാണ് ഉണ്ടായത്.

Tags:    
News Summary - Record liqour sale on christmas

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.