തിരുവനന്തപുരം: സുഹൃത്തിന്റെ വീട്ടിൽ അതിക്രമിച്ച് കയറി തലയ്ക്ക് ചുറ്റികകൊണ്ട് അടിച്ച് പരിക്കേൽപ്പിച്ച ശേഷം പൊലീസ് പിടികൂടുമെന്ന ഭയത്തിൽ യുവാവ് ജീവനൊടുക്കി. വീരണക്കാവ് അരുവിക്കുഴി സ്വദേശി അനിൽ കുമാർ (39) ആണ് പൊലീസിനെ ഭയന്ന് ജീവനൊടുക്കിയത്. വീരണക്കാവ് അരുവിക്കുഴി സ്വദേശി പ്രവീണിനാണ് ആക്രമണത്തിൽ പരിക്കേറ്റത്.
ചൊവ്വാഴ്ചയായിരുന്നു സംഭവം. സോഫയിൽ കിടന്നുറങ്ങുകയായിരുന്ന പ്രവീണിനെ ചുറ്റികയുമായെത്തിയ അനിൽ തലയ്ക്ക് അടിക്കുകയും കത്തി കൊണ്ട് കുത്തി പരിക്കേൽപ്പിക്കുകയുമായിരുന്നു. തുടർച്ചയായി പത്ത് തവണയാണ് അനിൽ കുമാർ പ്രവീണിൻ്റെ തലയിൽ ചുറ്റിക കൊണ്ട് അടിച്ചത്. പരിക്കേറ്റ പ്രവീൺതന്നെ സുഹ്യത്തുകളെ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു. സുഹ്യത്തുക്കൾ സ്ഥലത്തെത്തി പ്രവീണിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
നിലവിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിൽ ചികിത്സയിലാണ് പ്രവീൺ. ആക്രമണത്തിൽ ഇയാളുടെ തലയിൽ 48 ഉം കയ്യിൽ 8 ഉം തുന്നലും ഉണ്ട്. പൊലീസ് പിടിയിലാകുമെന്ന ഭയത്തിലാണ് ഇയാൾ ആത്മഹത്യ ചെയ്തത് എന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ - 1056, 0471- 2552056)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.