തിരുവനന്തപുരത്ത് വീട്ടിൽ വൻ മോഷണം, 100 പവൻ കവർന്നു; സംഭവം വീട്ടുകാർ ക്ഷേത്ര ദർശനത്തിന് പോയപ്പോൾ

തിരുവനന്തപുരം: തിരുവനന്തപുരത്ത് വീട്ടുകാർ ക്ഷേത്ര ദർശനത്തിന് പോയ സമയത്ത് വീട്ടിൽ വൻ മോഷണം. 100 പവൻ സ്വർണാഭരണം കവർന്നു. തിരുവന്തപുരം ഫോർട്ട് സ്റ്റേഷൻ പരിധിയിൽ മണക്കാട് സ്വദേശി രാമകൃഷ്ണൻറെ വീട്ടിലാണ് സംഭവം.

വീട്ടുകാർ തൃച്ചന്ദൂർ ക്ഷേത്രദർശനത്തിന് പോയ സമയത്താണ് മോഷ്ടാക്കൾ അകത്തുകയറിയത്. പ്രദേശത്ത് മോഷണപരമ്പരയുണ്ടായിരുന്നു. ഒരാളെ പൊലീസ് പിടികൂടുകയും ചെയ്തിരുന്നു.

മകന്റെ ഉപനയന ചടങ്ങുകൾക്കാണ് ലോക്കറിലിരുന്ന 100 പവൻ സ്വർണം എടുത്തത്. ഇവ രണ്ടാം നിലയിലെ മുറിയിലെ അലമാരയിൽ സൂക്ഷിച്ചതായിരുന്നു. പിന്നീടാണ് തൃച്ചന്ദൂർ ക്ഷേത്രത്തിൽ ദർശനത്തിന് പോയത്. ഇന്ന് തിരിച്ചെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. രണ്ടാം നിലയിലെ പുറത്തേക്കുള്ള വാതിൽ തുറന്ന് കിടക്കുകയായിരുന്നു. ബലപ്രയോ​ഗത്തിലൂടെ വാതിൽ തുറന്ന ലക്ഷണമില്ല. റൂമിലെ സാധനങ്ങൾ വാരിവിതറിയ നിലയിലായിരുന്നു. ​വീട്ടുടമ രാമകൃഷ്ണൻ ദുബൈയിൽ ജോലി ചെയ്യുകയാണ്. സംഭവസ്ഥലത്ത് വിരലടയാള വിദ​ഗ്ധരും പൊലീസും പരിശോധിക്കുന്നു.

Tags:    
News Summary - 100 sovereigns gold stolen from house

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.