തൃശൂർ: ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയത്തിൽനിന്നും 2018 -19 അധ്യയന വർഷം എം.ബി.ബി.എസ് കോഴ്സിന് പ്രവേശനാനുമതി ലഭിക്കാത്ത മെഡിക്കൽ കോളജുകളിലെ പ്രവേശനത്തിന് അംഗീകാരം ഉണ്ടാവില്ലെന്ന് ആരോഗ്യ സർവകലാശാല അറിയിച്ചു. കോഴിക്കോട് കെ.എം.സി.ടി മെഡിക്കൽ കോളജിലെ 50 സീറ്റ്, വർക്കല എസ്.ആർ മെഡിക്കൽ കോളജ് ആൻഡ് റിസർച് സെൻററിലെ 100 സീറ്റ്, പാലക്കാട് ഗവ. മെഡിക്കൽ കോളജിലെ 100 സീറ്റ്, പാലക്കാട് കേരള മെഡിക്കൽ കോളജിലെ 150 സീറ്റ്, പാലക്കാട് പി.കെ. ദാസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ 150 സീറ്റ്, പത്തനംതിട്ട മൗണ്ട് സിയോൺ മെഡിക്കൽ കോളജ് ആൻഡ് ഹോസ്പിറ്റലിലെ 100 സീറ്റ്, തൊടുപുഴ അൽ അസർ മെഡിക്കൽ കോളജ് ആൻഡ് സൂപ്പർ സ്പെഷാലിറ്റി ഹോസ്പിറ്റലിലെ 150 സീറ്റ്, വയനാട് ഡി.എം വിംസിലെ 150 സീറ്റ്, കാരക്കോണം ഡോ. സോമർവെൽ സി.എസ്.െഎ മെഡിക്കൽ കോളജിലെ 50 സീറ്റ് എന്നിവയിൽ പ്രവേശനം നടത്താൻ പാടില്ലെന്നും ഇൗ കോളജുകളിലെ ഇത്രയും സീറ്റുകളിൽ നടത്തുന്ന പ്രവേശനത്തിന് തങ്ങൾ ഉത്തരവാദിയായിരിക്കില്ലെന്നും പത്രക്കുറിപ്പിൽ സർവകലാശാല വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.