റാന്നി: സ്വന്തം ഫോണിന്‍റെ ചാർജ് 45 മിനിറ്റ് പോലും നിൽക്കുന്നില്ല എന്ന് പറഞ്ഞ കൊല്ലം എം.എൽ.എ. എം. മുകേഷിന് 10000 എം.എ.എച്ച് ശേഷിയുള്ള പവർബാങ്ക് തപാലിൽ അയച്ച് റാന്നി യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം കമ്മറ്റി. എം.എൽ.എയുടെ ഫോണിലേക്ക് വിളിച്ച 16 വയസ്സുകാരനോട് കാർക്കശ്യമായ രീതിയിൽ പ്രതികരിച്ചതിൽ പ്രതിഷേധിച്ച് യോഗം നടത്തിയ ശേഷമാണ് പവർ ബാങ്ക് തപാലിൽ അയച്ച് നൽകിയത്.
യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്‍റ് അഡ്വ. സാംജി ഇടമുറി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം അഡ്വ. സിബി താഴ്ത്തില്ലത്ത് ഉദ്ഘാടനം ചെയ്തു. ജെറിൻ പ്ലാച്ചേരിൽ, ഷിബു തോണിക്കടവിൽ, സി.എം. ഉദയൻ, ജിജോ ഐരാണിത്തറ, ടിന്റു ഐത്തല, വിജിഷ് വള്ളിക്കാല, സുനിൽ കിഴക്കേചരുവിൽ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.