തിരുവനന്തപുരം: കോവിഡ് കാലത്ത് ധനസഹായങ്ങളൊന്നും ലഭിക്കാത്ത ബി.പി.എൽ അന്ത്യോദയ കാർഡ് ഉടമകൾക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്ന് നൽകുന്ന 1000 രൂപയുടെ സഹായ വിതരണം ജൂൺ 15 വരെ നീട്ടിയതായി മന്ത്രി ഡോ. തോമസ് െഎസക്.
14.7 ലക്ഷം ഗുണഭോക്താക്കളിൽ 11.19 ലക്ഷം പേർക്കും സഹകരണ സംഘം ജീവനക്കാർ നേരിട്ട് തുക വീട്ടിലെത്തിച്ചു. മൂന്നുലക്ഷം പേർക്കെങ്കിലും തുക എത്തിക്കാനുള്ളതുകൊണ്ടാണ് തീയതി നീട്ടുന്നത്. ലിസ്റ്റുമായി ബന്ധപ്പെട്ട പരാതികൾ പരിഹരിക്കും. അനർഹർ ഈ ലിസ്റ്റിൽ കടന്നുകൂടിയെന്ന പരാതി പരിശോധിച്ചു. കേന്ദ്ര സർക്കാറിെൻറ ബി.പി.എൽ അന്ത്യോദയ കാർഡ് േഡറ്റാബേസ് സാമൂഹിക സുരക്ഷാ പെൻഷൻ നൽകിയവരുടെ ലിസ്റ്റുമായി ഒത്തുനോക്കി കേന്ദ്ര സ്ഥാപനമായ എൻ.ഐ.സിയാണ് ഗുണഭോക്താക്കളെ െതരഞ്ഞെടുത്തത്.
അനർഹരായ പലർക്കും ബി.പി.എൽ അന്ത്യോദയ കാർഡ് ഉള്ളതുകൊണ്ടാണ് ഇതു സംഭവിച്ചത്. ഇവരുടെ ബി.പി.എൽ റേഷൻ കാർഡ് അടിയന്തരമായി പരിശോധിച്ച് തെറ്റായി വാങ്ങിയ റേഷെൻറ തുക ഈടാക്കാനും കൈപ്പറ്റിയ തുക തിരിച്ചുപിടിക്കാനും നിർദേശം നൽകി. പെൻഷൻ/ക്ഷേമനിധി എന്ന നിലയിൽ 1000 രൂപ നേരത്തേ കൈപ്പറ്റിയവരും തുക വാങ്ങിയെന്ന പരാതിയുണ്ട്.
മറ്റൊരു സഹായവും കൈപ്പറ്റിയില്ല എന്ന സത്യവാങ്മൂലം സമർപ്പിച്ചാണ് പണം വാങ്ങുന്നതെന്നതിനാൽ പരിശോധിച്ച് നടപടി സ്വീകരിക്കും. അർഹരായ പലരുടെയും പേര് കണ്ടെത്താൻ കഴിഞ്ഞിെല്ലന്ന പരാതിയുമുണ്ട്. റേഷൻ കാർഡ് വിവരം ശേഖരിച്ചപ്പോൾ എവിടെയാണോ താമസിച്ചിരുന്നത് ആ മേൽവിലാസത്തിലാണ് തുക വിതരണം.
താമസം മാറിയവർ റേഷൻ കാർഡിലെ മേൽവിലാസത്തിലെ സ്ഥലത്തെ റേഷൻകട/ തദ്ദേശ സ്ഥാപനം/ സഹകരണ ബാങ്കുമായി ബന്ധപ്പെട്ടാൽ തുക ലഭിക്കും. ഇതുവരെ ഒരു ആനുകൂല്യവും കിട്ടാത്ത ചിലരുടെ പേര് ഈ ലിസ്റ്റിലും ഉൾപ്പെട്ടിെല്ലന്ന പരാതിയുണ്ട്. അവർ റേഷൻ കാർഡിെൻറ ആദ്യ പേജ്, ആധാർ കാർഡിെൻറ പകർപ്പ്, താമസിക്കുന്ന പഞ്ചായത്ത്/ കോർപറേഷൻ/ മുനിസിപ്പാലിറ്റിയുടെ പേര് എന്നിവ സഹിതം തനിക്ക് പരാതി അയച്ചാൽ പരിഹരിക്കും. ഇ-മെയിൽ വിലാസം min.fin@kerala.gov.in. പദ്ധതിക്ക് വേണ്ട മുഴുവൻ തുകയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്നാണ് കണ്ടെത്തിയതെന്നും കേന്ദ്ര സർക്കാറിേൻറതാണെന്ന പ്രചാരണം തെറ്റാണെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.