തിരുവനന്തപുരം: എൻഡോസൾഫാൻ ദുരിതബാധിതരുടെ പട്ടികയിൽനിന്ന് 1031 പേരെ ഒഴിവാക്കിയതായി മന്ത്രി ആർ. ബിന്ദു നിയമസഭയിൽ അറിയിച്ചു. എൻഡോസൾഫാൻ തളിച്ചകാലത്ത് മേഖലയിൽ താമസിച്ചിരുന്നതായി കണ്ടെത്താൻ കഴിയാത്തവരെയാണ് ഒഴിവാക്കിയത്.
2017ൽ നടത്തിയ മെഡിക്കൽ ക്യാമ്പിന്റെ തുടർച്ചയായ മെഡിക്കൽ പരിശോധനക്കും ഫീൽഡ് വെരിഫിക്കേഷനും ശേഷമാണ് നടപടി. 1905 പേരുടെ പ്രാഥമിക പട്ടികയിൽനിന്ന് 874പേർ മാത്രമാണ് അന്തിമപട്ടികയിലിടം നേടിയതെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.