ധ്യാനകേന്ദ്രത്തിൽ പത്താം ക്ലാസ്സ്‌ വിദ്യാർഥിനിയെ പീഡിപ്പിച്ചതായി പരാതി 

കൊച്ചി: കാക്കനാ​െട്ട ധ്യാന കേന്ദ്രത്തിൽ പത്താം ക്ലാസ്സ്‌ വിദ്യാർഥിനിയെ പീഡിപ്പിച്ചതായി പരാതി. സംഭവം പുറത്തുവന്നത് പെൺകുട്ടിയുടെ പിതാവ് നൽകിയ ഹേബിയസ് കോർപ്പസ് ഹർജിയെ തുടർന്ന്.

എറണാകുളം ചിറ്റൂർ റോഡ്​ സ്വദേശിനിയായ​ പെൺകുട്ടിയെ ധ്യാന കേന്ദ്രത്തിലും മറ്റൊരു സ്ഥലത്തും കൊണ്ടുപോയി മയക്കുമരുന്ന്​ നൽകി പീഡിപ്പിച്ചു എന്നാണ്​ പരാതി.  സംഭവവുമായി ബന്ധപ്പെട്ട്​ സെൻട്രൽ പൊലീസ് പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തി. 

ഹൈകോടതി നിർദേശ പ്രകാരം കേസ് ​റജിസ്റ്റർ ചെയ്​തു​. പൊക്സോ നിയമ പ്രകാരമാണ്​ കേസെടുത്തിരിക്കുന്നത്​. കുട്ടിയെ കൗൺസിലിങ്ങിന് വിധേയയാക്കുമെന്ന്​​ പൊലീസ്​ അറിയിച്ചു. ഹരജി ഹൈകോടതി വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും. 

Tags:    
News Summary - 10th student rape case-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.