കാസർകോട്: രണ്ടു കുടുംബത്തിലെ 11 പേരെ കാണാതായി. ദുബൈയിലേക്കെന്നുപറഞ്ഞ് പോയ കുടുംബത്തെകുറിച്ച് വിവരമില്ല. കാണാതായെന്ന പരാതിയിൽ രണ്ടു കേെസടുത്തതായി ടൗൺ സി.ഐ സി.എ. അബ്ദുറഹീം പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം തുടങ്ങി. ഇവർ ദുബൈയിൽ എത്തിയിട്ടില്ലെന്ന് ബന്ധുക്കൾ പൊലീസിന് മൊഴിനൽകി. ചെമ്മനാട് മുണ്ടാങ്കുലത്തെ കുന്നിൽ ഹൗസിൽ അബ്ദുൽ ഹമീദ് നൽകിയ പരാതിയിൽ പിഞ്ചുകുഞ്ഞടക്കം ആറുപേരെ കാണാതായതിനാണ് പൊലീസ് ആദ്യകേസ് രജിസ്റ്റർ ചെയ്തത്.
അബ്ദുൽ ഹമീദിെൻറ മകൾ നസീറ (25), ഭർത്താവ് മൊഗ്രാലിലെ സവാദ് (35), മക്കളായ മുസബ് (ആറ്), മർജാന (മൂന്ന്), മുഹമ്മിൽ (പതിനൊന്ന് മാസം), സവാദിെൻറ രണ്ടാം ഭാര്യ ചെമ്മനാട്ടെ റഹാനത്ത് (25) എന്നിവരെ കണാതായ സംഭവത്തിലാണ് കേസെടുത്തത്. പൊലീസിന് അബ്ദുൽ ഹമീദ് നൽകിയ മൊഴിയിലാണ് അണങ്കൂരിലെ മറ്റൊരു കുടുംബത്തിലെ അഞ്ചു പേരെ കൂടി കാണാതായ വിവരം പുറത്തുവന്നത്. അണങ്കൂരിലെ അൻവർ കൊല്ലമ്പാടി, ഭാര്യ സീനത്ത് ഇവരുടെ മൂന്നു മക്കൾ എന്നിവരെയാണ് കാണാതായത്. ജൂൺ 15നാണ് ഇവരെ കാണാതായതെന്നാണ് പരാതിയിൽ പറയുന്നു.
കാസർകോട് നിന്ന് നേരത്തേ കാണാതായവരിൽ ചിലർ ഭീകര സംഘടനയായ െഎ.എസിൽ ചേർന്നതായും കൊല്ലപ്പെട്ടതായും വാർത്തകൾ പ്രചരിച്ചിരുന്നു. അതേസമയം, യമനിലെ ദമ്മാജിലും അഫ്ഗാനിസ്താനിലെ ഖുറാസാനിലും സലഫി പഠനകേന്ദ്രങ്ങളിൽ ഉന്നത മതപഠനത്തിനു പോകുന്നത് ഇപ്പോഴും തുടരുന്നുണ്ട്. കാണാതായ സവാദ് ദുബൈയിൽ മൊബൈൽ കടയിൽ ജോലി ചെയ്തിരുന്നു. ഒമാൻ വഴി യമനിലേക്ക് ഇവർ കടന്നിട്ടുണ്ടാവാമെന്നാണ് സംശയം. ഇവരുമായി കുടുംബാംഗങ്ങൾക്ക് ബന്ധപ്പെടാൻ കഴിഞ്ഞിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.