പിഞ്ചുകുഞ്ഞിനെ കിണറ്റിലെറിഞ്ഞ 11കാരിയെ ഗേൾസ് ഹോമിലേക്ക് മാറ്റി

പിഞ്ചുകുഞ്ഞിനെ കിണറ്റിലെറിഞ്ഞ 11കാരിയെ ഗേൾസ് ഹോമിലേക്ക് മാറ്റി

കണ്ണൂർ: മാങ്കടവ് പാ​റ​ക്ക​ലി​ൽ തമിഴ്നാട് സ്വദേശികളുടെ നാ​ലു​മാ​സം പ്രാ​യ​മു​ള്ള കുഞ്ഞിനെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയെന്ന കേസിൽ പ്രതിയായ 11കാരിയെ തലശ്ശേരി ഗവ. ഗേൾസ് ഹോമിലേക്ക് മാറ്റി. ജുവനൈൽ ജസ്റ്റിസ് ബോർഡ് നിർദേശപ്രകാരം ജില്ല ശിശുക്ഷേമ സമിതിയുടേതാണ് തീരുമാനം.

സ്നേഹക്കുറവ് കാരണം താനാണ് കുഞ്ഞിനെ കിണറ്റിലെറിഞ്ഞതെന്ന് സമ്മതിച്ചതോടെയാണ് കുട്ടിയെ തലശ്ശേരിയിലെ ജുവനൈൽ ജസ്റ്റിസ് ബോർഡ് മുമ്പാകെ ഹാജരാക്കിയത്. കുട്ടിയുടെ മാനസിക നില മുൻനിർത്തി കൗൺസലിങ് ആവശ്യമാണെന്നും ആരോഗ്യപരമായ സംരക്ഷണമാണ് ഇപ്പോൾ വേണ്ടതെന്നും ചൂണ്ടിക്കാട്ടിയാണ് ശിശുക്ഷേമ സമിതി മുമ്പാകെ വിട്ടത്.

കുട്ടിക്ക് കൗൺസലിങ് നൽകിയശേഷമാണ് ഗേൾസ് ഹോമിലേക്ക് മാറ്റിയതെന്നും ഏതാനും ദിവസങ്ങൾ ഗേൾസ് ഹോമിൽ തുടരു​മെന്നും ജില്ല ശിശുക്ഷേമ സമിതി ചെയർമാൻ പറഞ്ഞു. കുട്ടി പഴയ അവസ്ഥയിലേക്ക് തിരിച്ചുവന്നശേഷം ജു​വനൈൽ ജസ്റ്റിസ് ബോർഡ് മുമ്പാകെ വീണ്ടും ഹാജരാക്കുമെന്നും അദ്ദേഹം പറഞ്ഞു.

തിങ്കളാഴ്ച രാ​ത്രി 11.15ഓടെയാണ് ത​മി​ഴ്നാ​ട് പെ​രു​മ്പ​ല്ലൂ​ർ സ്വ​ദേ​ശി മു​ത്തു​വി​ന്‍റെ​യും അ​ക്ക​മ്മ​ലി​ന്‍റെ​യും മ​ക​ൾ യാ​സി​ക​യെ​ പാ​റ​ക്ക​ലി​ൽ താമസസ്ഥലത്തെ കിണറ്റിൽ മരി​ച്ചനി​ല​യി​ൽ ക​ണ്ട​ത്.

Tags:    
News Summary - 11-year-old girl who threw toddler into well shifted to girls' home

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.