representational image

വിവാഹവീട്ടിൽ 12 പേർക്ക് ഭക്ഷ്യവിഷബാധയേറ്റു

മലപ്പുറം: വെളിയങ്കോട് പുഴക്കരയിലെ വിവാഹവീട്ടിൽനിന്ന് തലേന്ന് രാത്രിയിൽ ഭക്ഷണം കഴിച്ചവർക്ക് ഭക്ഷ്യവിഷബാധയേറ്റു. രണ്ടര വയസ്സുമുതൽ 15 വയസ്സുവരെയുള്ള കുട്ടികൾക്കാണ് വിഷബാധയേറ്റത്. ശനിയാഴ്ച രാത്രി വിവാഹവീട്ടിലുണ്ടാക്കിയ ബിരിയാണിയാണ് ഓഡിറ്റോറിയത്തിൽ എത്തിച്ച് വിളമ്പിയത്. ചൊവ്വാഴ്ച മുതൽ പല വീടുകളിലെ കുട്ടികൾക്കും വയറിളക്കവും പനിയും പിടിപെട്ടു.

തലേന്ന് ഭക്ഷണം കഴിച്ചവരിലായിരുന്നു അസ്വസ്ഥതകൾ കണ്ടത്. വെളിയങ്കോട് ഗ്രാമപഞ്ചായത്ത് അംഗം ഷീജ സുരേഷിന്‍റെ രണ്ട് കുട്ടികൾക്ക് ഭക്ഷ്യവിഷബാധയെത്തുടർന്ന് ക്ഷീണമനുഭവപ്പെട്ടതിനാൽ ഇവരെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പഞ്ചായത്ത് ആരോഗ്യ വിഭാഗത്തിന്‍റെ നേതൃത്വത്തിൽ പ്രദേശത്തെ എൺപതോളം വീടുകളിൽ പരിശോധന നടത്തി. ബിരിയാണിയിൽനിന്നാണോ വെള്ളത്തിൽനിന്നാണോ വിഷബാധയേറ്റതെന്നറിയാൻ വെള്ളം പരിശോധനക്കയച്ചു. ഭക്ഷ്യവിഷബാധയേറ്റവർക്ക് പ്രാഥമികശുശ്രൂഷ നൽകിയതായി ഹെൽത്ത് ഇൻസ്പെക്ടർ ജോബി പറഞ്ഞു.

Tags:    
News Summary - 12 people got food poisoning in the marriage function

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.