മൂന്ന് മന്ത്രിമാർക്കും ചീഫ് വിപ്പിനും കാർ വാങ്ങാൻ 1.30 കോടി

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിക്കിടെ, വാഹനങ്ങൾ വാങ്ങാൻ നിയന്ത്രണങ്ങൾ നിലനിൽക്കെ, മന്ത്രിമാർക്കും ചീഫ് വിപ്പിനും പുതിയ വാഹനം വാങ്ങാൻ 1.30 കോടി രൂപ അനുവദിച്ചു. ടൂറിസം വകുപ്പ് ഇതിന് ഉത്തരവിറക്കി. മന്ത്രിമാരായ ജി.ആർ. അനിൽ, വി.എൻ. വാസവൻ, വി. അബ്ദുറഹ്മാൻ, ചീഫ് വിപ് ഡോ. എൻ. ജയരാജ് എന്നിവർക്കാണ് ഇന്നോവ ക്രിസ്റ്റ കാർ വാങ്ങുന്നത്.

മന്ത്രിമാർക്കുൾപ്പെടെ വാഹനങ്ങൾ ലഭ്യമാക്കുന്നത് ടൂറിസം വകുപ്പാണ്. സാമ്പത്തിക പ്രതിസന്ധി കാരണം പുതിയ വാഹനങ്ങൾ വാങ്ങുന്നതിന് ഈ മാസം നാലിന് സർക്കാർ നിയന്ത്രണമേർപ്പെടുത്തിയിരുന്നു. എന്നാൽ, ഇതിനു പിന്നാലെ തന്നെ മന്ത്രി റോഷി അഗസ്റ്റിന് കാർ വാങ്ങാൻ തുക അനുവദിച്ചിരുന്നു. മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുമായി 2021 മേയ്ക്കുശേഷം 6.5 കോടി രൂപ ചെലവഴിച്ച് 18 കാർ വാങ്ങിയിരുന്നു.

Tags:    
News Summary - 1.30 crore to buy cars for three ministers and the Chief Whip

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.