കുവൈത്ത് തീപിടിത്തം: ബിനോയ് തോമസിന്റെ കുടുംബത്തിന് 14 ലക്ഷം കൈമാറി

ചാ​വ​ക്കാ​ട്: കു​വൈ​ത്ത് തീ​പി​ടി​ത്ത​ത്തി​ൽ മ​രി​ച്ച ബി​നോ​യ് തോ​മ​സി​ന്റെ കു​ടും​ബ​ത്തി​ന് സ​ർ​ക്കാ​റി​ന്റെ​യും ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും സ​വി​ശേ​ഷ​മാ​യ ശ്ര​ദ്ധ​യും പ​രി​ഗ​ണ​ന​യും ഉ​ണ്ടാ​കു​മെ​ന്ന് മ​ന്ത്രി ഡോ. ​ആ​ർ. ബി​ന്ദു. ബി​നോ​യ് തോ​മ​സി​ന്റെ കു​ടും​ബ​ത്തി​ന് സം​സ്ഥാ​ന സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച ധ​ന​സ​ഹാ​യം കൈ​മാ​റാ​ൻ മ​ന്ത്രി കെ. ​രാ​ജ​നു​മൊ​ത്ത് തെ​ക്ക​ൻ പാ​ല​യൂ​രി​ലെ വീ​ട്ടി​ലെ​ത്തി​യ​താ​യി​രു​ന്നു മ​ന്ത്രി ബി​ന്ദു.

സം​​സ്ഥാ​​ന സ​​ർ​​ക്കാ​​ർ അ​​ടി​​യ​​ന്ത​​ര ധ​​ന​​സ​​ഹാ​​യ​​മാ​​യി അ​​നു​​വ​​ദി​​ച്ച അ​​ഞ്ചു ല​​ക്ഷം രൂ​​പ, നോ​​ർ​​ക്ക റൂ​​ട്ട്സ് വൈ​​സ് ചെ​​യ​​ർ​​മാ​​ൻ എം.​​എ. യൂ​​സു​​ഫ​​ലി​​യു​​ടെ അ​​ഞ്ചു ല​​ക്ഷം രൂ​​പ, നോ​​ർ​​ക്ക റൂ​​ട്ട്സ് ഡ​​യ​​റ​​ക്ട​​ർ ര​​വി പി​​ള്ള, അ​​മേ​​രി​​ക്ക​​യി​​ലെ ഫൊ​​ക്കാ​​ന പ്ര​​സി​​ഡ​​ൻ​​റ് ഡോ. ​​ബാ​​ബു സ്റ്റീ​​ഫ​​ൻ എ​​ന്നി​​വ​​ർ ന​​ൽ​​കു​​ന്ന ര​​ണ്ടു ല​​ക്ഷം രൂ​​പ​​യ​​ട​​ക്കം 14 ല​​ക്ഷം രൂ​​പ​​യു​​ടെ ചെ​​ക്കു​​ക​​ളാ​​ണ് കൈ​​മാ​​റി​​യ​​ത്.

പ്ര​വാ​സി വ്യ​വ​സാ​യി കെ.​ജെ. മേ​നോ​ൻ നോ​ർ​ക്ക മു​ഖാ​ന്ത​രം ര​ണ്ട് ല​ക്ഷം ന​ൽ​കു​മെ​ന്നും ബി​നോ​യ് തോ​മ​സി​ന്റെ മ​ക​ന് ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത​താ​യും മ​ന്ത്രി​മാ​ർ അ​റി​യി​ച്ചു. എ​ൻ.​കെ. അ​ക്ബ​ർ എം.​എ​ൽ.​എ, ക​ല​ക്ട​ർ വി.​ആ​ർ. കൃ​ഷ്ണ​തേ​ജ, ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൻ ഷി​ജ പ്ര​ശാ​ന്ത് എ​ന്നി​വ​രും സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

Tags:    
News Summary - 14 lakhs handed over to Benoy Thomas family who died in kuwait fire tragedy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.