പിതാവിന്‍റെ സുഹൃത്ത് ബലാത്സംഗത്തിനിരയാക്കിയ 14കാരി പ്രസവിച്ചു; അറസ്റ്റ്

പാലക്കാട്: ബലാത്സംഗത്തിനിരയായ 14കാരി പ്രസവിച്ചു. പാലക്കാട് കൊല്ലങ്കോടാണ് സംഭവം. സംഭവത്തിൽ കുട്ടിയുടെ പിതാവിന്‍റെ സുഹൃത്തും അകന്ന ബന്ധുവുമായയാൾ അറസ്റ്റിലായി.

പോക്സോ കേസ് പ്രകാരമാണ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. കുട്ടിയുടെ പിതാവിന്‍റെ കൂടെ മദ്യപിച്ച ശേഷമായിരുന്നു ക്രൂരതയെന്നാണ് റിപ്പോർട്ട്.

വിവരം വീട്ടുകാർ മറച്ചുവെക്കാൻ ശ്രമിച്ചോ എന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്.

Tags:    
News Summary - 14-year-old girl raped by her father's friend gives birth

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.