‘വി നാട്, ഓണറിങ് ഹീറോസ്’ നാടേറ്റെടുക്കുന്നു

ക​ൽ​പ​റ്റ: മു​ണ്ട​ക്കൈ ഉ​രു​ൾ​പൊ​ട്ട​ൽ ദു​ര​ന്ത​ത്തി​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​വ​രെ ആ​ദ​രി​ക്കാ​ൻ ‘മാ​ധ്യ​മ’​വും ‘മീ​ഡി​യ​വ​ണും’ ഒ​രു​ക്കു​ന്ന ‘വി ​നാ​ട്, ഓ​ണ​റി​ങ് ഹീ​റോ​സ്’ പ​രി​പാ​ടി​ക്കു​ള്ള ഒ​രു​ക്കം ഊ​ർ​ജി​തം. സെ​പ്റ്റം​ബ​ർ ഏ​ഴി​ന് വൈ​കീ​ട്ട് നാ​ലു​മു​ത​ൽ ക​ൽ​പ​റ്റ ച​ന്ദ്ര​ഗി​രി ഓ​ഡി​റ്റോ​റി​യ​ത്തി​ലാ​ണ് പ​രി​പാ​ടി. മ​ന്ത്രി​സ​ഭ ഉ​പ​സ​മി​തി അം​ഗ​ങ്ങ​ളാ​യ മ​ന്ത്രി​മാ​ർ, എം.​എ​ൽ.​എ​മാ​ർ, മ​റ്റ് ജ​ന​പ്ര​തി​നി​ധി​ക​ൾ തു​ട​ങ്ങി​യ​വ​ർ പ​​ങ്കെ​ടു​ക്കും. കേ​ര​ള​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്ന് ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന് എ​ത്തി​യ സം​ഘ​ട​ന​ക​ൾ, കൂ​ട്ടാ​യ്മ​ക​ൾ, വ്യ​ക്തി​ക​ൾ, സ​ർ​ക്കാ​ർ സം​വി​ധാ​ന​ങ്ങ​ൾ തു​ട​ങ്ങി​യ​വ​രെ​യാ​ണ് ആ​ദ​രി​ക്കു​ക.

പൊ​ലീ​സ്, റ​വ​ന്യൂ, അ​ഗ്നി​ര​ക്ഷ​സേ​ന, വ​നം വ​കു​പ്പ്, ആ​രോ​ഗ്യ​വ​കു​പ്പ് തു​ട​ങ്ങി​യ സ​ർ​ക്കാ​ർ വ​കു​പ്പു​ക​ളു​ടെ പ്ര​തി​നി​ധി​ക​ളും പ​രി​പാ​ടി​ക്കെ​ത്തും. ലോ​കം മു​ഴു​വ​ൻ അ​ത്ഭു​ത​ത്തോ​ടെ​യാ​ണ് വ​യ​നാ​ട്ടി​ലെ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം നോ​ക്കി​ക്ക​ണ്ട​ത്. 

Tags:    
News Summary - Honouring heroes of wayanad landslide

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.