മുക്കാളിയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് രണ്ട് മരണം

വടകര: മുക്കാളി ബ്ലോക്ക് ഓഫീസിന് സമീപം കാറും ലോറിയും കൂട്ടിയിടിച്ച് രണ്ട് മരണം. മുക്കാളി ടെലിഫോണ്‍ എക്‌സ്‌ചേഞ്ചിനു സമീപം രാവിലെ 6.45നാണ് സംഭവം. മാഹി ഭാഗത്ത് നിന്ന് കോഴിക്കോടേക്ക് വരുകയായിരുന്ന കാറും എതിർദിശയിൽ നിന്ന് വരുകയായിരുന്ന ലോറിയും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. കാർ ഡ്രൈവർ തലശ്ശേരി പ്രണവം നിവാസിൽ ജൂബി (38),യാത്രക്കാരൻ ന്യൂ മാഹി സ്വദേശി കളത്തിൽ ഷിജിൽ (40) എന്നിവരാണ് മരിച്ചത്.

അമേരിക്കയില്‍ നിന്ന് വരികയായിരുന്ന ഷിജിലിനെ എയര്‍പോര്‍ട്ടില്‍ നിന്ന് കൂട്ടിക്കൊണ്ടുവരികയായിരുന്നു ജൂബി. ഇടിയുടെ ആഘാതത്തില്‍ കാറിന്റെ മുന്‍വശം പൂര്‍ണമായി തകര്‍ന്നു. നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് കാറിന്‍റെ മുൻഭാഗം നീക്കിയതിന് ശേഷമാണ് കാറിനുള്ളിലുള്ളവരെ പുറത്തെടുത്തത്.

ഇവരെ ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഇരുവരുടേയും മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. 

Tags:    
News Summary - Two died in collision between car and lorry in Mukali

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.