കൊച്ചി: എറണാകുളം ജില്ലയിലെ പ്രളയ ദുരിതാശ്വാസ വിതരണവുമായി ബന്ധപ്പെട്ട് സർക്കാറിന് 14.84 കോടി രൂപയുടെ നഷ്ടമുണ്ടായെന്ന് ജോയൻറ് ലാൻഡ് റവന്യൂ കമീഷണറുടെ റിപ്പോർട്ട്. റവന്യൂ മന്ത്രിയുടെ നിർദേശപ്രകാരം ജോയൻറ് ലാൻഡ് റവന്യൂ കമീഷണർ ഡോ. എ. കൗശിഗെൻറ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് ക്രമക്കേട് കണ്ടെത്തിയത്.
ആയിരത്തിലധികം പേജുള്ള വിശദ റിപ്പോർട്ടാണ് സമർപ്പിച്ചത്. ധനസഹായം നൽകിയ 2783 അക്കൗണ്ടുകളിൽ 2724 അക്കൗണ്ടുകളിലേക്ക് രണ്ടുപ്രാവശ്യവും 41 അക്കൗണ്ടുകളിലേക്ക് മൂന്നുപ്രാവശ്യവും 13 അക്കൗണ്ടുകളിലേക്ക് നാലുപ്രാവശ്യവും തുക നൽകി. ട്രഷറിയിലെയും കലക്ടറേറ്റിലെയും രേഖകളും ലിസ്റ്റുകൾ നൽകിയ നാഷനൽ ഇൻഫോർമാറ്റിക്സ് സെൻററുകളിലെ രേഖകളും പരിശോധിച്ചപ്പോഴാണ് 14.84 കോടിയുടെ നഷ്ടം കണ്ടെത്തിയത്. ധനസഹായ വിതരണവുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകൾക്ക് ഗുരുതര വീഴ്ച സംഭവിെച്ചന്നും റിപ്പോർട്ടിൽ വ്യക്തമാക്കി.
അക്കൗണ്ട് നമ്പർ ഒരേ ലിസ്റ്റിൽ ഒന്നിലധികം തവണ ഉപയോഗിെച്ചന്നും വ്യത്യസ്ത ലിസ്റ്റുകളിൽ ഒരേ അക്കൗണ്ട് നമ്പറും ഒരേ തുകയും ആവർത്തിച്ചുവെന്നും കണ്ടെത്തി. ഒരേ അക്കൗണ്ട് നമ്പറിൽ വ്യത്യസ്ത ഫയലുകളിൽ വ്യത്യസ്ത തുകകൾ നൽകി. ഒരേ അക്കൗണ്ട് നമ്പറിൽ വത്യസ്ത ഫയലുകളിൽ സർക്കാർ കാറ്റഗറിയിൽ പരാമർശിക്കാത്ത തുകകൾ നൽകിയെന്നും കണ്ടെത്തി. കലക്ടറേറ്റിലെ എൻ.ഐ.സി വിഭാഗം പരിഹാര സെല്ലിലേക്ക് നൽകിയ ഗുണഭോക്താക്കളുടെ ലിസ്റ്റും കലക്ടറേറ്റിലെ പരിഹാര സെൽ വഴി തയാറാക്കിയ ബി.ഐ.എം.എസ് ലിസ്റ്റും പരിശോധിച്ചാണ് ഇത് കണ്ടെത്തിയത്.
എന്നാൽ, സി.പി.എം നേതാക്കളടക്കം അറസ്റ്റിലായ കേസിൽ ഒരുകോടിയോളം രൂപയുടെ ക്രമക്കേട് മാത്രമാണ് ക്രൈംബ്രാഞ്ചിെൻറ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നത്. അതോെടാപ്പം ട്രഷറിയിൽനിന്ന് കിട്ടിയ അക്കൗണ്ട് നമ്പറും തുക നൽകിയ അക്കൗണ്ട് നമ്പറുകളും വ്യത്യസ്തമാണ്. ഇതുസംബന്ധിച്ച് ധനകാര്യ പരിശോധന വിഭാഗം അടിയന്തരമായ അന്വേഷണം നടത്തണമെന്ന് റിപ്പോട്ടിൽ ശിപാർശ ചെയ്തിട്ടുണ്ട്. തട്ടിപ്പുമായി ബന്ധപ്പെട്ട് നേരത്തേ എറണാകുളം കലക്ടറേറ്റിലെ സെക്ഷൻ ക്ലർക്ക് വിഷ്ണു പ്രസാദും സി.പി.എം തൃക്കാക്കര ഈസ്റ്റ് ലോക്കൽ കമ്മിറ്റി അംഗവും അടക്കം ഏഴുപേരെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.