തിരുവനന്തപുരം: കൈവരിച്ച നേട്ടങ്ങളുടെ പേരിൽ കേരളത്തെ കേന്ദ്ര സർ ക്കാർ ശിക്ഷിക്കുെന്നന്ന് ആരോപിച്ച് നയപ്രഖ്യാപന പ്രസംഗത്തിൽ കേന ്ദ്രത്തിനെതിരെ രൂക്ഷ വിമർശനം. ലിംഗനീതി ഉറപ്പാക്കുമെന്നും ശബരിമ ല വിഷയത്തിൽ സുപ്രീംകോടതിവിധി നടപ്പാക്കുന്നതും ഭരണഘടന ഉയർ ത്തിപ്പിടിക്കുന്നതും സർക്കാറിെൻറ കർത്തവ്യമാണെന്നും നിയമസഭയി ൽ ഒന്നര മണിക്കൂർ നീണ്ട പ്രസംഗം വായിച്ച് ജ. പി. സദാശിവം വ്യക്തമാക്കി.
കേന്ദ്ര-സംസ്ഥാന ബന്ധങ്ങളും സാമ്പത്തിക ബന്ധങ്ങളും അനാരോഗ്യകരമാ ണെന്ന് പറഞ്ഞ ഗവർണർ ആരോഗ്യം, വിദ്യാഭ്യാസം, സാമൂഹിക ക്ഷേമം എന്നീ മേഖ ലകളിെല കേരളത്തിെൻറ പുരോഗതിയുടെ പേരിൽ തുടർന്ന് സഹായം നൽകേ ണ്ടതില്ലെന്ന കേന്ദ്ര തീരുമാനം ദൗർഭാഗ്യകരമാണെന്ന് കുറ്റപ്പെടുത ്തി. സഹായം നിഷേധിച്ചതിെൻറ മാനദണ്ഡം മനസ്സിലാകുന്നില്ല. കൈവരിച്ച നേ ട്ടം ഇപ്പോൾ നേരിടേണ്ടി വരുന്ന നഷ്ടങ്ങൾക്ക് കാരണമാകാൻ പാടില്ല. ഇതുണ്ടാക്കിയ അസന്തുലിതാവസ്ഥ നിരവധി മേഖലകളിൽ കൈവരിച്ച പുേ രാഗതിയെ പ്രതികൂലമായി ബാധിച്ചു. കേന്ദ്ര-സംസ്ഥാന ബന്ധങ്ങൾ ഉടച്ചു വാർക്കണം. പ്രളയ പുനർനിർമാണത്തിനാവശ്യമായ വൻ തുക കണ്ടെത്തൽ വ െല്ലുവളിയാണെന്നും അത് ജനപിന്തുണയോടെ നേരിടുമെന്നും ഗവർണർ പ റഞ്ഞു.
നദികളിൽ പ്രളയ മുന്നറിയിപ്പ് സംവിധാനം ഏർപ്പെടുത്തും
തിരുവനന്തപുരം: പെരിയാർ, ചാലക്കുടിപുഴ നദീതീരങ്ങളിലും കുട്ടനാട്ടിലേക്ക് ഒഴുകിയെത്തുന്ന നദികളിലും പ്രളയ മുന്നറിയിപ്പ് സംവിധാനം ഏർെപ്പടുത്തുമെന്ന് ഗവർണർ നയപ്രഖ്യാപന പ്രസംഗത്തിൽ അറിയിച്ചു. സമീപകാലത്തെ പ്രളയം കണക്കിലെടുത്താണ് ഇത്. തീരദേശ ജില്ലകളിൽ കാലാവസ്ഥ പ്രവചന-മാസ്റ്റർ കൺട്രോൾ റൂമുകൾ ആരംഭിക്കും.
സമഗ്ര തീരദേശ വികസന പരിപാടി തയാറാക്കി വരുന്നതായി ഗവർണർ അറിയിച്ചു. തീരദേശ മണ്ണൊലിപ്പ് തടയുന്നതിനും തീരരേഖയിൽ നിന്ന് 50 മീറ്റർ മീറ്ററിനുള്ളിൽ താമസിക്കുന്ന മത്സ്യത്തൊഴിലാളികളെ മാറ്റിപാർപ്പിക്കുന്നതിനും നടപടികളെടുക്കും.
•കർഷകർക്ക് ഗുണമേന്മയുള്ള തൈകളും വൃക്ഷതൈകളും ലഭിക്കുെന്നന്ന് ഉറപ്പുവരുത്താൻ നഴ്സറി ആക്ട് കൊണ്ടുവരും
•പ്രളയ മേഖലയിലെ കർഷകർക്കായി പുനർജനി പദ്ധതി
•കന്നുകാലികളുടെ എണ്ണം കൂടുതലുള്ള 25 പഞ്ചായത്തുകളിൽ ആധുനിക രോഗനിർണയ സൗകര്യങ്ങളോടു കൂടിയ മൃഗാശുപത്രികൾ
•തെരെഞ്ഞടുക്കപ്പെട്ട മൃഗാശുപത്രികൾ പോളിക്ലിനിക്കുകളായി ഉയർത്തും
•ക്ഷീരമേഖലയുടെ പുനർനിർമാണത്തിന് ക്ഷീര നവോത്ഥാനം പദ്ധതി
•തെരഞ്ഞെടുക്കപ്പെടുന്ന ക്ഷീരോൽപാദക സംഘങ്ങളെ ക്ഷീര വിജ്ഞാന കേന്ദ്രങ്ങളാക്കും
•തെരെഞ്ഞടുക്കപ്പെടുന്ന ക്ഷീര സംഘങ്ങളിൽ 100 കിടാരികൾ ഉൾപ്പെടുന്ന കിടാരി പാർക്കുകൾ
•വിനോദസഞ്ചാരികളെ ലക്ഷ്യമിട്ട് ദുബൈ, അന്തമാൻ നിക്കോബർ, ലക്ഷദ്വീപുകളിലേക്ക് കേരള ഷിപ്പിങ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപേറഷെൻറ ക്രൂയിസ് വെസൽ
•2300 മഴവെള്ള സംഭരണ യൂനിറ്റുകൾ സ്ഥാപിക്കും, 5700 കിണറുകൾ റീചാർജ് ചെയ്യും.
•50 ജലവിതരണ പദ്ധതികൾ പൂർത്തിയാക്കും, രണ്ടു ലക്ഷം ഗാർഹിക കണക്ഷനുകൾ കൂടി.
കെട്ടിട മാലിന്യ സംസ്കരണത്തിന് പ്ലാൻറ് സ്ഥാപിക്കും
തിരുവനന്തപുരം: കെട്ടിടങ്ങൾ പൊളിക്കുേമ്പാഴുണ്ടാകുന്ന മാലിന്യ നിർമാർജനത്തിന് ‘കൺസ്ട്രക്ഷൻ ആൻഡ് ഡിമോളിഷൻ വേസ്റ്റ് മാനേജ്മെൻറ് പ്ലാൻറ്’ സ്ഥാപിക്കും.
•കെട്ടിട െപർമിറ്റുകൾ സുതാര്യമാക്കാൻ ഇൻറലിജൻറ് ബിൽഡിങ് പ്ലാൻ ആൻഡ് മാനേജ്മെൻറ് സിസ്റ്റം.
•ന്യായവില ഷോപ്പുകൾക്ക് ഏകീകൃത നിറവും രൂപകൽപനയും
•ലീഗൽ സർവിസ് അതോറിറ്റിയുമായി ബന്ധിപ്പിച്ച് നിയമസഹായത്തിന് എല്ലാ ജില്ലയിലും ഉപഭോക്തൃ വിവര ഡെസ്കുകൾ.
•യുവജനങ്ങളെ തൊഴിൽ സജ്ജരാക്കാൻ ‘വേൾഡ് സ്കിൽസ് ലൈസിയം’.
•ഉൾനാടൻ ഗതാഗതം ശക്തിപ്പെടുത്താൻ േകാസ്റ്റൽ ഷിപ്പിങ്.
•വൈദ്യുതി പദ്ധതികൾ നടപ്പാക്കുന്നതിന് തദ്ദേശസ്ഥാപനങ്ങളെ സഹായിക്കാൻ ജില്ലതലത്തിൽ ഇലക്ട്രിക്കൽ എൻജിനീയറിങ് വിഭാഗം.
•വയോജന സംരക്ഷണത്തിന് ജില്ലകളിൽ കുടുംബശ്രീ വയോജന സംരക്ഷണ യൂനിറ്റുകൾ.
•ജില്ല ആസ്ഥാനങ്ങളിൽ കുടുംബശ്രീ ക്രഷുകൾ.
•50,000 വനിതകൾക്ക് കുടുംബശ്രീ പ്ലംബിങ്, ഇലക്ട്രിക്കൽ വർക്ക്, ഡ്രൈവിങ് പരിശീലനം.
•കുടുംബശ്രീ യൂനിറ്റുകളുടെ ആസ്തി ഇൻഷുർ ചെയ്യും.
•മാലിന്യമുക്ത പരിസരം എന്ന പേരിൽ പ്രചാരണം സംഘടിപ്പിക്കും.
•ഇലക്ട്രിസിറ്റി ലൈസൻസിങ് ബോർഡിന് ഒാൺലൈൻ േസാഫ്റ്റ്വെയർ.
•റൂഫ് േടാപ് സോളാർ പ്ലാൻറ് സ്ഥാപിക്കുന്നതിന് 1.2 ലക്ഷം. ഉയർന്ന വൈദ്യുതി ഉപഭോക്താക്കളുടെ കെട്ടിടങ്ങളിൽ സർവേ.
സംസ്ഥാന വ്യവസായസേന വിപുലീകരിക്കും
തിരുവനന്തപുരം: സംസ്ഥാന വ്യവസായ സുരക്ഷാ സേന (എസ്.െഎ.എസ്.എഫ്) വിപുലീകരിക്കും. ഇൗ വർഷത്തോടെ മുഴുവൻ പൊലീസ് സ്റ്റേഷനുകളും ജനമൈത്രിയാക്കും.
•എല്ലാത്തരം കുറ്റങ്ങളും കുറ്റവാളികളെയും കണ്ടെത്താൻ ‘ഇൻറഗ്രേറ്റഡ് ഡിജിറ്റൽ ട്രാഫിക് എൻഫോഴ്സ്മെൻറ് സിസ്റ്റം’
•പൊലീസിൽ 15 ശതമാനം വനിതകളെ ഉൾപ്പെടുത്തും. നാല് വനിത സ്റ്റേഷനുകൾ.
•ബാങ്കുകൾ, ധനകാര്യ സ്ഥാപനങ്ങൾ, ജ്വല്ലറികൾ എന്നിവയുടെ സുരക്ഷ ‘സെൻട്രൽ ഇൻട്രൂഷൻ മോണിറ്ററിങ് സിസ്റ്റ’ത്തിലൂടെ ഉറപ്പാക്കും.
നയമില്ലാത്ത നയപ്രഖ്യാപനമെന്ന് പ്രതിപക്ഷം
ശബരിമല വിഷയത്തില്‍ ഗവര്‍ണറെക്കൊണ്ട് സര്‍ക്കാര്‍ രാഷ്ട്രീയം പറയിച്ചു
തിരുവനന്തപുരം: നയമില്ലാത്ത നയപ്രഖ്യാപന പ്രസംഗമാണ് നിയമസഭയില്‍ ഗവര്‍ണര്‍ നടത്തിയതെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല.
കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ നടപ്പാക്കിയ പദ്ധതികളുടെ ഉടമസ്ഥാവകാശം ഏറ്റെടുക്കുക മാത്രമാണ് പ്രസംഗത്തില്‍ ചെയ്തിട്ടുള്ളത്. ശബരിമല വിഷയത്തില്‍ ഗവര്‍ണറെക്കൊണ്ട് സര്‍ക്കാര്‍ രാഷ്ട്രീയം പറയിെച്ചന്നും അദ്ദേഹം വാര്‍ത്തസമ്മേളനത്തില്‍ ആരോപിച്ചു. പ്രസംഗം തീർത്തും നിരാശജനകമാണ്. വ്യക്തമായ പദ്ധതികളോ ദിശാബോധമോ നയപ്രഖ്യാപനത്തിലില്ല.
പ്രളയ ദുരന്തമുണ്ടായി ആറുമാസം കഴിഞ്ഞിട്ടും ചര്‍ച്ചകള്‍ മാത്രമാണുള്ളത്. പ്രളയത്തില്‍ നാശനഷ്ടം നേരിട്ട വ്യാപാരികള്‍ക്ക് 10 ലക്ഷം വായ്പയാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. പക്ഷേ, ഒന്നും നല്‍കിയില്ല.
ആദിവാസി കുടുംബങ്ങളിലെ അംഗങ്ങള്‍ക്ക് ജോലി നല്‍കുമെന്ന പ്രഖ്യാപനവും നടപ്പായില്ല. ആദിവാസി വിഭാഗക്കാരനായ മധുവിനെ ആള്‍ക്കൂട്ടം കൊലപ്പെടുത്തിയിട്ട് ഒരു വര്‍ഷം കഴിഞ്ഞിട്ടും സ്പെഷല്‍ പ്രോസിക്യൂട്ടറെ പോലും നിയമിച്ചില്ല.
പൊലീസില്‍ 15 ശതമാനം വനിത സംവരണം നടപ്പാക്കുമെന്ന് പറഞ്ഞതും ആവര്‍ത്തനമാണ്. കഴിഞ്ഞ തവണ ഇത് 25 ശതമാനമെന്നാണ് പ്രഖ്യാപിച്ചത് -ചെന്നിത്തല പറഞ്ഞു.
ചീഫ് ജസ്റ്റിസായിരുന്ന വ്യക്തിയെക്കൊണ്ട് സര്‍ക്കാര്‍ അസത്യങ്ങള്‍ പറയിക്കരുതായിരുെന്നന്ന് പ്രതിപക്ഷ ഉപനേതാവ് ഡോ.എം.കെ. മുനീര്‍ പറഞ്ഞു. ജനങ്ങളുടെ കണ്ണില്‍ പൊടിയിടുന്ന നയപ്രഖ്യാപനമാണ് ഗവര്‍ണര്‍ നടത്തിയതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സർക്കാറിെൻറ ഭരണപരാജയം വ്യക്തമാക്കുന്ന നിരാശയുടെ നയപ്രഖ്യാപനമാണെന്ന് കേരള കോൺഗ്രസ് (എം) നേതാവ് മോന്‍സ് ജോസഫും കേരള കോൺഗ്രസ് (ജേക്കബ്) നേതാവ് അനൂപ് ജേക്കബും പറഞ്ഞു.
െഎ.ടി ഇടം വർധിപ്പിക്കും
•വിദ്യാർഥികളുടെ കലാപ്രതിഭ പ്രോത്സാഹിപ്പിക്കാൻ രംഗമുദ്ര
•പ്രളയത്തിൽ തകർന്ന ആറന്മുള കണ്ണാടി നിർമാണ കേന്ദ്രങ്ങൾ പുനഃസ്ഥാപിക്കാൻ പദ്ധതി
•വാസ്തുവിദ്യയും കരകൗശല വിദ്യകളും സംരക്ഷിക്കാൻ പദ്ധതി
•മലയാള സാഹിത്യ ഗ്രന്ഥങ്ങളും ഡിജിറ്റൈസ് പകർപ്പുകളും സൂക്ഷിക്കാൻ സാഹിത്യ പുരാരേഖ കേന്ദ്രവും മ്യൂസിയവും
•സംഗീത നാടക അക്കാദമിയുടെ നേതൃത്വത്തിൽ സ്ഥിരം നാടക വേദി
പ്രവാസി മലയാളികൾക്ക് പെൻഷൻ പദ്ധതി
തിരുവനന്തപുരം: കിഫ്ബിയിൽ ഒറ്റത്തവണയായി അഞ്ചു ലക്ഷം രൂപ നിക്ഷേപിക്കുന്ന പ്രവാസി മലയാളികൾക്ക് പെൻഷൻ ഉറപ്പാക്കുന്ന പദ്ധതി നടപ്പാക്കുമെന്ന് നയപ്രഖ്യാപനം. പ്രവാസി ഡിവിഡൻറ് പെൻഷൻ സ്കീം എന്നാകും ഇതിെൻറ പേര്.
•പ്രവാസികൾ നേരിടുന്ന വിഷയങ്ങളിൽ സ്വീകരിച്ച നടപടികൾ, പരാതി രജിസ്റ്റർ ചെയ്യൽ, വിവര വിനിമയം എന്നിവക്കായി നോർക്ക റൂട്ട്സ് അന്താരാഷ്ട്ര ടോൾ ഫ്രീ ലൈനോടെ കാൾ സെൻറർ ആരംഭിക്കും.
•വിവിധ രാജ്യങ്ങളിലെ തൊഴിലവസരങ്ങൾ, ഒാൺലൈൻ സാക്ഷ്യപ്പെടുത്തൽ, റിക്രൂട്ട്മെൻറ് നടപടികൾ എന്നിവ ലഭ്യമാക്കുന്ന സമഗ്ര േപാർട്ടൽ ആരംഭിക്കും.
•നവകേരള നിർമാണ പദ്ധതികളിൽ പ്രവാസികൾക്ക് പങ്കുണ്ടാകും. വികസനത്തിന് പ്രവാസി വൈദഗ്ധ്യവും കഴിവും വരുമാനവും ഉപയോഗപ്പെടുത്താൻ ലക്ഷ്യം.
സർവകലാശാലകളുടെയും കോളജുകളുടെയും ഗ്രേഡിങ് ഉന്നത വിദ്യാഭ്യാസ കൗൺസിലിന്
തിരുവനന്തപുരം: സർവകലാശാലകളുടെയും സർക്കാർ-എയ്ഡഡ്-സ്വാശ്രയ കോളജുകളുടെയും നിലവാരം വിലയിരുത്താൻ ഉന്നത വിദ്യാഭ്യാസ കൗൺസിലിെൻറ നേതൃത്വത്തിൽ സംവിധാനമൊരുക്കുമെന്ന് നയപ്രഖ്യാപനത്തിൽ ഗവർണർ. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മികവ് വിലയിരുത്തി ഗ്രേഡിങ് നൽകുന്നതിനാണിത്. മറ്റ് പ്രഖ്യാപനങ്ങൾ ചുവടെ:
•പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങൾ പ്രകൃതി സൗഹൃദമാക്കാൻ ഗ്രീൻ കാമ്പസ് പദ്ധതി നടപ്പാക്കും. സൗരോർജ പ്ലാൻറുകൾ/വിൻഡ് മില്ലുകൾ/മഴവെള്ള സംഭരണ സംവിധാനം, അധ്യാപക-വിദ്യാർഥി സഹകരണത്തോടെയും ശുചിത്വ മിഷെൻറ സഹായത്തോടെയും ബയോഗ്യാസ്, ജൈവമാലിന്യ സംസ്കരണ പ്ലാൻറുകൾ എന്നിവ സ്ഥാപിക്കും.
•സ്കൂളുകളിൽ വായനയുടെ വസന്തം പരിപാടി.
•സംസ്ഥാന അധ്യാപക കോൺഗ്രസ് സംഘടിപ്പിക്കും.
•വിദ്യാർഥികളുടെ താൽപര്യ മേഖലകൾ കണ്ടെത്താൻ 250 നോഡൽ സ്കൂളുകൾ മുഖേന കെ-ഡാറ്റ് സോഫ്റ്റ്വെയറുമായി ബന്ധപ്പെട്ട അഭിരുചി പരീക്ഷ നടത്തും.
•നാഷനൽ സ്കിൽ ഡെവലപ്മെൻറ് കോർപറേഷനുമായി സഹകരിച്ച് ‘സ്മൈൽ’ പരിപാടി.
•സ്കൂളുകളിൽ ടാലൻറ് ലാബ്
•മാനസികാരോഗ്യ പ്രശ്നങ്ങൾ, സ്വഭാവ വൈകല്യങ്ങൾ എന്നിവ കണ്ടെത്താനും കൗൺസലിങ്ങിനുമായി സ്കൂളുകളിൽ അധ്യാപകർക്ക് ‘സെൻസെറ്റൈസേഷൻ പ്രോഗ്രാം’.
•എൻജിനീയറിങ്, പോളി വിദ്യാർഥികൾക്ക് വ്യവസായ സ്ഥാപനങ്ങളിൽ ഇേൻറൺഷിപ്.
ന്യൂനപക്ഷ വിദ്യാർഥികൾക്ക് പരിശീലനവും സാമ്പത്തിക സഹായവും
തിരുവനന്തപുരം: കേന്ദ്രസർവകലാശാല, മുൻനിര വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ പഠിക്കുന്ന ന്യൂനപക്ഷ വിദ്യാർഥികൾക്ക് ട്യൂഷൻ, ഹോസ്റ്റൽ ഫീസ് നൽകുമെന്ന് നയപ്രഖ്യാപനത്തിൽ ഗവർണർ. ബിരുദ, ബിരുദാനന്തര കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷക്കായി ന്യൂനപക്ഷ വിദ്യാർഥികൾക്ക് പരിശീലനം ഏർപ്പെടുത്തും. യു.ജി.സി/സി.എസ്.െഎ.ആർ/നെറ്റ്/ പരീക്ഷ എഴുതുന്ന ന്യൂനപക്ഷ വിദ്യാർഥികൾക്ക് പരിശീലനവും വിദ്യാഭ്യാസ ആവശ്യങ്ങൾക്ക് സാമ്പത്തിക സഹായവും നൽകും. ഒാട്ടിസം, ശാരീരിക/മാനസിക വെല്ലുവിളികൾ എന്നിവ നേരിടുന്ന ന്യൂനപക്ഷ വിഭാഗത്തിൽനിന്നുള്ള കുട്ടികൾക്ക് പരിശീലനത്തിനും ചികിത്സക്കും സാമ്പത്തിക സഹായം നൽകും. മറ്റ് പ്രഖ്യാപനങ്ങൾ:
•ഒരു ഗോത്രകുടുംബത്തിന് ഒരു തൊഴിൽ നൽകുന്ന പദ്ധതി ആവിഷ്കരിക്കും.
•എല്ലാ വകുപ്പുകളിലും നിയമനത്തിനായി പട്ടിക, ഗോത്രവർഗ ഉദ്യോഗാർഥികളിൽനിന്ന് പ്രത്യേക റിക്രൂട്ട്മെൻറ് വ്യാപിപ്പിക്കും.
•ഗോത്രബന്ധു പദ്ധതി മുഴുവൻ ഗോത്രവർഗ പ്രദേശങ്ങളിലേക്കും.
•അട്ടപ്പാടിയിലെ ‘മില്ലറ്റ് വില്ലേജ് സ്കീം’ മറ്റ് പ്രദേശങ്ങളിലേക്കും.
•അടിയാൻ, പണിയൻ സമുദായങ്ങൾക്കുള്ള പ്രത്യേക പാക്കേജ് മലപ്പുലയൻ, അരനാടൻ, മലപ്പണ്ടാരം സമുദായങ്ങൾക്കും.
•പ്രളയബാധിത പ്രദേശങ്ങളിലെ പിന്നാക്ക വിഭാഗങ്ങൾക്ക് പിന്നാക്ക വികസന കോർപറേഷെൻറ സഹകരണത്തോടെ ചെറുകിട സംരംഭങ്ങൾക്ക് പലിശരഹിത വായ്പ.
എല്ലാ സർക്കാർ ഒാഫിസുകളിലും ബയോമെട്രിക് പഞ്ചിങ്ങും ഇ-ഫയലിങ്ങും
തിരുവനന്തപുരം: വില്ലേജ് ഒാഫിസുകൾ ഒാൺലൈനാക്കും. ഒപ്റ്റിക്കൽ ഫൈബർ മുഖേന ബന്ധിപ്പിക്കും. 20 ലക്ഷം കേസ് റിക്കോഡുകൾ വരും വർഷങ്ങളിൽ ഡിജിറ്റലൈസ് ചെയ്യും
•ആധാരങ്ങളിൽ വിരലടയാളം പതിക്കുന്നത് മാറ്റി ബയോമെട്രിക് ഡിജിറ്റൽ ഇംപ്രഷൻ പതിക്കുന്നത് കൊണ്ടുവരും. ഇലക്ട്രോണിക് പേമെൻറിൽ സബ് രജിസ്ട്രാർ ഒാഫിസുകളിൽ സ്വൈപ് മെഷീൻ
•റബർ പ്രൊഡക്ഷൻ ഇൻസൻറീവ് സ്കീം തുടരും
•വനങ്ങൾ ശുചീകരിക്കാൻ ‘പ്രോജക്ട് ഗ്രീൻ മഗ്രാസ്’ പദ്ധതി
•വനങ്ങളിലെ പ്രശ്നസാധ്യത പ്രദേശങ്ങളിൽനിന്ന് 500 കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കും
•അന്തർദേശീയ നിലവാരത്തിൽ തൃശൂർ സുവോളജിക്കൽ പാർക്ക്
•അക്വാകൾച്ചർ സർവിസ് സെൻററുകൾക്ക് പ്രത്യേക പാക്കേജ്. ഉൾനാടൻ മത്സ്യബന്ധനത്തിനും മൂല്യവർധിത മത്സ്യത്തിെൻറയും മത്സ്യഉൽപന്നങ്ങളുടെയും ഉൽപാദനത്തിലും പരിശീലനം
•തിരച്ചിലിനും രക്ഷാപ്രവർത്തനത്തിനും സഹായിക്കുന്നതിനായി മൈക്രോചിപ് അടിസ്ഥാനമാക്കിയ ബയോണിക് െഎഡൻറിറ്റി സംവിധാനം
•വിമുക്തി മിഷൻ’ ശക്തിപ്പെടുത്തും. എക്സൈസിൽ സമ്പൂർണ കമ്പ്യൂട്ടർവത്കരണം
•പ്രളയത്തിൽ തകർന്ന 381 കി.മീ ഉൾപ്പെടുന്ന പതിനഞ്ചോളം റോഡുകൾ ‘ഡിസൈൻ റോഡുകൾ’ ആയി നിർമിക്കും
•നാല് വ്യത്യസ്ത കാലാവസ്ഥാ ഭൂമിശാസ്ത്ര മേഖലകളിലെ ഒാരോ റോഡ് ഇടനാഴിക്കും വേണ്ടി പൈലറ്റ് പദ്ധതി
•പ്രളയം: ജീവനോപാധികൾ പുനഃസ്ഥാപിക്കാൻ ജീവനോപാധി വികസന പാക്കേജ്. കുട്ടനാട് തണ്ണീർതട ആവാസവ്യവസ്ഥക്ക് പ്രത്യേക പാേക്കജ്
•പ്രകൃതിവിഭവ ഉപയോഗം സംബന്ധിച്ച് രേഖ. പ്രളയബാധിത പഞ്ചായത്തുകൾക്കായി ‘ലാൻറ് യൂസ് ഡിസിഡൻ മോഡലുകൾ’
•കേരള ഇന്നൊവേഷൻ ഫണ്ട്, മഴവില്ല്- ടീച്ച് സയൻസ് കേരള, ഗണിത സഹവാസ ക്യാമ്പ്, ജില്ല ഇന്നൊവേഷൻ കൗൺസിലുകൾ എന്നിവ സംഘടിപ്പിക്കും
•ജൈവവൈവിധ്യ സ്ഥിതി റിപ്പോർട്ടും വംശനാശ ഭീഷണി നേരിടുന്ന ജീവികളുടെയും റെഡ് ഡാറ്റാ ബുക്കും വികസിപ്പിക്കും
•മണ്ണ്, ജലാശയങ്ങൾ, വളം, ഭക്ഷ്യശൃംഖല എന്നിവയിലെ സൂക്ഷ്മാണുക്കളെ നശിപ്പിക്കുന്ന അവശിഷ്ടങ്ങളുടെ സാന്നിധ്യം തിരിച്ചറിയാൻ ലാബോറട്ടറി
•സെക്രേട്ടറിയറ്റിന് സമീപം കണ്ടിന്യൂസ് ആംബിയൻറ് നോയിസ് ആൻഡ് ഡിസ്പ്ലേ സിസ്റ്റം മൂന്ന് മാസത്തിനകം. 2020നകം എം.ജി റോഡിലും ഇത്തരം രണ്ട് സ്റ്റേഷനുകൾ.
•മനുഷ്യ-വന്യജീവി സംഘർഷം കുറയ്ക്കുന്നതിനും മൃഗങ്ങളുടെ സ്വതന്ത്ര സഞ്ചാരവും ലക്ഷ്യമിട്ട് ‘ഗ്രേറ്റ് വൈൽഡ് ലൈഫ് കോറിഡോർ’. കോട്ടൂരിൽ ആന പുനരധിവാസകേന്ദ്രം
•കേരള പുനർനിർമാണത്തിൽ യുവജനതയെ ബോധവത്കരിക്കാൻ ‘എെൻറ കേരളം’ പരിപാടി
•കായികവകുപ്പ് എല്ലാവർഷവും അണ്ടർ -14 സി.എം സ്വർണക്കപ്പ് ഫുട്ബാൾ ചാമ്പ്യൻഷിപ്.
സമഗ്ര രോഗനിരീക്ഷണ പരിപാടി
തിരുവനന്തപുരം: ലോകാരോഗ്യ സംഘടന സഹായത്തോടെ സമഗ്ര രോഗ നിരീക്ഷണ പരിപാടി. രണ്ടു വർഷംകൊണ്ട് മുഴുവൻ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളെയും (പി.എച്ച്.സി) കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കും. ആരോഗ്യമേഖലയിലെ മറ്റു പ്രഖ്യാപനങ്ങൾ:
•തിരുവനന്തപുരത്ത് നിലവിലെ ഡിജിറ്റൽ ക്യൂ മാനേജ്മെൻറ് ആൻഡ് ഒാൺലൈൻ ബുക്കിങ് ഒാഫ് അപ്പോയിൻറ്മെൻറ് അടുത്ത വർഷം മറ്റ് മെഡിക്കൽ കോളജുകളിലും ജില്ല ആശുപത്രികളിലും.
•ജില്ല ആശുപത്രികളിൽ ആൻറിമൈക്രോബിയൽ റസിസ്റ്റൻറ്സ് സ്ക്രീനിങ്.
•സർക്കാർ മെഡിക്കൽ കോളജുകളിൽ എമർജൻസിയും ട്രോമകെയർ യൂനിറ്റും.
•എല്ലാ ജില്ലകളിലും ഇന്ത്യ ഹൈപർ ടെൻഷൻ മാനേജ്മെൻറ് ഇനിഷ്യേറ്റിവും സ്ട്രോക്ക് ക്ലിനിക്കുകളും.
•ഡയബറ്റിക് റെറ്റിനോപ്പതി സ്ക്രീനിങ്, ക്രോണിക് ഒബ്സ്ട്രക്ടിവ് പൾമണറി ഡിസീസിനും ബ്രോങ്ക്യൽ ആസ്തമക്കുമുള്ള സ്വാസ് ക്ലിനിക്കുകളും വിഷാദരോഗ ചികിത്സക്കുള്ള ആശ്വാസം ക്ലിനിക്കുകളും അടുത്ത വർഷം എല്ലാ കുടുംബ ആരോഗ്യ കേന്ദ്രങ്ങളിലേക്കും വ്യാപിപ്പിക്കും.
•കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി (ആരോഗ്യ ഇൻഷുറൻസ്) തുടരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.