representational image

ശാന്തൻപാറയിൽ 15കാരിക്ക് നേരെ നടന്നത് ബലാത്സംഗം; നാലു പേർ പിടിയിൽ

ഇടുക്കി: 15കാരിയായ ഇതരസംസ്ഥാനക്കാരി ഇടുക്കി ശാന്തൻ പാറയിൽ കൂട്ട ബലാത്സംഗത്തിനാണ് ഇരയായതെന്ന് ഇടുക്കി എസ്.പി. ആർ. കറുപ്പ സാമി. പെൺകുട്ടിയ വൈദ്യപരിശോധനക്ക് വിധേയയാക്കിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംഭവത്തിൽ നാലുപേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ആക്രമണത്തിൽ എത്രപേർ ഉൾപ്പെട്ടിട്ടുണ്ടെന്ന അന്വേഷണം നടക്കുകയാണ്. കസ്റ്റഡിയിലുള്ള നാലു പേരിൽ ഒരാൾ പ്രായപൂർത്തിയാകാത്തയാളാണ്.

ഞായറാഴ്ച വൈകുന്നേരമായിരുന്നു സംഭവം. ശാന്തൻപാറയിൽ മാതാപിതാക്കൾക്കൊപ്പം താമസിക്കുന്ന പെൺകുട്ടി സുഹൃത്തിനൊപ്പം പൂപ്പാറയിൽ എത്തിയതായിരുന്നു. പൂപ്പാറ സ്വദേശികളായ നാലുപേർ എത്തി ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെ മർദിച്ച് ഓടിച്ച ശേഷം തേയിലത്തോട്ടത്തിൽവെച്ച് ആക്രമിക്കുകയായിരുന്നു.

Tags:    
News Summary - 15-year-old girl raped in Shantanpara; Four in Custody

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.