അരീക്കോട്: ഊർങ്ങാട്ടിരി ഗ്രാമപഞ്ചായത്തിലെ വെറ്റിലപ്പാറ ചൈനങ്ങാട് സ്വദേശികളായ പൂളക്കൽ ഹസൻകുട്ടി-ഖദീജ ദമ്പതികളുടെ ഇളയ മകൻ മുഹമ്മദ് നൗഹാനെ (15) കാണാതായിട്ട് ഇന്നേക്ക് ഒരാഴ്ച പിന്നിടുന്നു. ദിവസങ്ങളായി വിവിധ സംഘടനക്കൾ, നാട്ടുകാർ, പൊലീസ് ഉൾെപ്പടെയുള്ളവരുടെ നേതൃത്വത്തിൽ തിരച്ചിൽ പുരോഗമിക്കുകയാണ്.
വെറ്റിലപ്പാറയിലെ ചൈനങ്ങാട്ടെ സ്വന്തം വീടിന് സമീപത്തുനിന്നാണ് കഴിഞ്ഞ ശനിയാഴ്ച നൗഹാനെ കാണാതായത്. ഭിന്നശേഷിക്കാരനായ 15കാരൻ കുരങ്ങിന് പിന്നാലെ പോകുന്നത് റബർ ടാപ്പിങ് തൊഴിലാളി കണ്ടതൊഴിച്ചാൽ പിന്നെയാരും കുട്ടിയെ കണ്ടിട്ടില്ല. ഓരോ സംഘവും തിരച്ചിൽ കഴിഞ്ഞ് മടങ്ങുമ്പോൾ മകൻ അവരുടെ കൂടെയുണ്ടാകുമെന്ന പ്രതീക്ഷയിൽ വീട്ടിൽനിന്ന് പുറത്തിറങ്ങി കാത്തിരിക്കുകയാണ് നൗഹാെൻറ രക്ഷിതാക്കളും കുടുംബങ്ങളും.
മകൻ കാട്ടിൽ ഇെല്ലന്നും അവനെ ആരോ വാഹനത്തിൽ കയറ്റിക്കൊണ്ടുപോയിട്ടുെണ്ടന്നാണ് സംശയമെന്നും മാതാവ് ഖദീജ പറയുന്നു. കാണാതായ ദിവസം അവന് ചായയുമായി ഞാൻ കാത്തിരിക്കുകയായിരുന്നെന്നും മാതാവ് കണ്ണീരോടെ പറഞ്ഞു.
വെള്ളിയാഴ്ചയും വനത്തിൽ തിരച്ചിൽ നടത്തിയെങ്കിലും നിരാശയോടെ മടങ്ങേണ്ടിവന്നെന്ന് നിലമ്പൂർ സിവിൽ ഡിഫൻസ് ജീവനക്കാരൻ മുനീർ 'മാധ്യമ'ത്തോട് പറഞ്ഞു. ഇത്ര ദിവസമായിട്ടും കുട്ടിയെ കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിൽ വരുംദിവസങ്ങളിൽ അന്വേഷണം പുറത്തേക്ക് വ്യാപിപ്പിക്കാനാണ് അരീക്കോട് പൊലീസിെൻറ തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.