കോഴിക്കോട്: ക്ഷീര കര്‍ഷകര്‍ക്ക് മലബാര്‍ മില്‍മ മാര്‍ച്ചില്‍ 16 കോടി രൂപ നല്‍കും. അധിക പാല്‍വിലയായി എട്ടുകോടി രൂപയും ക്ഷീര സംഘങ്ങള്‍ക്ക് പ്രവര്‍ത്തന ഫണ്ടായി 50 ലക്ഷം രൂപയും അംഗ സംഘങ്ങള്‍ക്ക് ഓഹരി തുകയായി 5.5 കോടി രൂപയും സംഘങ്ങളിലെ ജീവനക്കാര്‍ക്ക് രണ്ടു കോടി രൂപയുമാണ് നല്‍കുക.
മലബാര്‍ മേഖല യൂനിയന്‍ ഭരണസമിതി യോഗമാണ് തീരുമാനമെടുത്തത്. മാര്‍ച്ച് ഒന്ന് മുതല്‍ 31 വരെ ആനന്ദ് മാതൃകാ ക്ഷീര സംഘങ്ങള്‍ വഴി മേഖലാ യൂനിയന്‍ നല്കുന്ന നിശ്ചിത ഗുണനിലവാരമുള്ള പാലിന് ലിറ്ററിന് നാല് രൂപയാണ് അധിക പാല്‍വിലയായി നല്‍കുക. യൂനിയനില്‍ പാലളക്കുന്ന എല്ലാ ആനന്ദ് മാതൃകാ ക്ഷീരസംഘങ്ങള്‍ക്കും മാര്‍ച്ചില്‍ നല്കിയ പാലളവ് കണക്കാക്കി ലിറ്ററിന് 25 പൈസ വീതം പ്രവര്‍ത്തന ഫണ്ടായി നല്‍കും.
ഈയിനത്തില്‍ 50 ലക്ഷം രൂപ സംഘങ്ങള്‍ക്ക് ലഭിക്കും. ഡിസംബര്‍ ഒന്നുമുതല്‍ മാര്‍ച്ച് 31 വരെ നല്കുന്ന പാലിന് ലിറ്ററിന് ഒരുരൂപ നേരത്തേ പ്രഖ്യാപിച്ചിരുന്നു. ഈയിനത്തിലുള്ള രണ്ട് കോടികൂടി ഉള്‍പ്പെടുത്തുമ്പോള്‍ രണ്ടരക്കോടി രൂപ സംഘങ്ങള്‍ക്ക് പ്രവര്‍ത്തന ഫണ്ടായി ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.