എറണാകുളത്ത് ചികിത്സയിൽ കഴിയുന്ന വിദ്യാർഥിക്കായി ഹെലികോപ്റ്റർ മാർഗ്ഗം ഹൃദയം എത്തിക്കാൻ തീരുമാനമായി. ഇന്ന് രാവിലെ 8.30നാണ് എറണാകുളം ലിസി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന 16 കാരനായി ഹൃദയമെത്തിക്കുക.
ആശുപത്രി അധികൃതരുടെ അഭ്യർഥനയെ തുടർന്ന് മുഖ്യമന്ത്രിയാണ് ഹെലികോപ്റ്റർ മാർഗം ഹൃദയം എത്തിക്കാൻ ക്രമീകരണമുണ്ടാക്കിയതെന്ന് നിയമമന്ത്രി പി. രാജീവ് പറഞ്ഞു. തിരുവനന്തപുരത്ത് മസ്തിഷ്‌ക മരണം സംഭവിച്ചയാളുടെ ഹൃദയമാണെത്തിക്കുന്നതെന്നും പി.രാജിവ് ഫേസ്ബുക്കിലൂടെ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.