കോഴിക്കോട്: മുക്കുപണ്ടം പണയം വെച്ച് പണംതട്ടുന്നത് അത്ര പുതുമയുള്ള കേസല്ലെങ്കിലും കോഴിക്കോട്ടെ യൂണിയൻ ബാങ്കിൽ നടന്ന തട്ടിപ്പിെൻറ വ്യാപ്തി ബാങ്കിങ് മേഖലയെ തന്നെ ഞെട്ടിച്ചിരിക്കുകയാണ്. 45 തവണയായി 5.600 കിലോ ഗ്രാം മുക്കുപണ്ടമാണ് തട്ടിപ്പിന് നേതൃത്വം കൊടുത്ത ബിസിനസ് സംരംഭക വയനാട് ഇരുളം മണവയൽ അങ്ങാടിശ്ശേരി പുതിയേടത്ത് വീട്ടിൽ കെ.കെ. ബിന്ദു (43) പണയം വെച്ചത്.
ബാങ്ക് കെട്ടിടത്തിനു താഴെയും കോർട്ട് റോഡിലുമായി റെഡിമെയ്ഡ് കട, മെസ് ഹൗസ്, ബ്യൂട്ടിപാർലർ, ടെയ്ലറിങ് യൂനിറ്റ് തുടങ്ങിയ സ്ഥാപനങ്ങൾ നടത്തുകയാണ് ബിന്ദു. ബാങ്ക് ജീവനക്കാരുമായുള്ള സൗഹൃദം മുതലെടുത്താണ് ഇവർ വ്യാജസ്വർണം നൽകി 1.69 കോടി രൂപ വായ്പയെടുത്തത്.
10 ശതമാനം വരെ സ്വർണത്തിെൻറ അംശമുള്ള ആഭരണങ്ങളാണ് തട്ടിപ്പിന് ഉപയോഗിച്ചത്. വളകളും മാലകളുമായിരുന്നു ഇതിൽ ഏറെയും. തൃശൂരിൽനിന്നാണ് ഈ വ്യാജസ്വർണം എത്തിച്ചതെന്ന് പ്രതി മൊഴി നൽകി. ഇവയുടെ നിർമാതാക്കളെക്കുറിച്ചും ബാങ്ക് ജീവനക്കാരുടെ പങ്കിനെക്കുറിച്ചും അന്വേഷണം നടത്തുമെന്ന് പൊലീസ് പറഞ്ഞു.
പി.എം താജ് റോഡിലെ യൂണിയൻ ബാങ്ക് ശാഖയിൽ 2020 ഫെബ്രുവരി മുതൽ നവംബർ 24 വരെയാണ് തട്ടിപ്പ് നടന്നത്. മൊത്തം 1,69,51,385 രൂപ കൈപ്പറ്റി. 20 തവണ ബിന്ദു തന്നെയാണ് പണയംെവച്ചത്. ബാക്കിയുള്ളത് തെൻറ സ്ഥാപനത്തിലെ ജീവനക്കാരുടെ അക്കൗണ്ട് വഴിയായിരുന്നുവെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. ബാങ്കിെൻറ ഓഡിറ്റിങ് വിഭാഗം നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് ശ്രദ്ധയിൽപെട്ടത്. തുടർന്ന് നൽകിയ പരാതിയിൽ ടൗൺ പൊലീസ് അന്വേഷണം നടത്തി പ്രതിയെ പിടികൂടുകയായിരുന്നു.
പണയംവെക്കുന്ന സ്വർണം പരിശോധിക്കുന്ന അപ്രൈസർക്കും തട്ടിപ്പിൽ ബന്ധമുള്ളതായി സംശയമുണ്ട്. ബാങ്ക് മാനേജറെയും കടയിലെ ജീവനക്കാരെയും െപാലീസ് ചോദ്യംചെയ്യും. നഗരത്തിലെ ഫ്ലാറ്റിലാണ് ബിന്ദു താമസിച്ചിരുന്നത്. ഇവിടെ നിന്നും ബിന്ദുവിെൻറ കടകളിൽനിന്നും വ്യാജസ്വർണം പിടിച്ചെടുത്തിട്ടുണ്ട്. നേരത്തേ, ചിട്ടി തട്ടിപ്പ് കേസിൽ പ്രതിയായിരുന്ന ബിന്ദു ജാമ്യത്തിലിറങ്ങിയതാണ്. ടൗൺ ഇൻസ്പെക്ടർ എ. ഉമേഷ് അറസ്റ്റ് ചെയ്ത പ്രതിയെ കോടതി റിമാൻഡ് ചെയ്തു. വിവിധയിടങ്ങളിലെ തെളിവെടുപ്പിനായി കസ്റ്റഡിയിൽ വാങ്ങാൻ അേപക്ഷ നൽകുമെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.