പതിനേഴുകാരിയെ പീഡിപ്പിച്ച കേസ്; പ്രതിക്ക് 10 വർഷം കഠിന തടവ്

കൊച്ചി: പതിനേഴുകാരിയെ പ്രണയം നടിച്ച് പീഡനത്തിനിരയാക്കിയ കേസില്‍ പ്രതിക്ക് 10 വർഷം കഠിന തടവ്. എറണാകുളം പനങ്ങാട് താമസിക്കുന്ന തൃശൂർ ആറാട്ടുപുഴ പനപ്പറമ്പിൽ വീട്ടിൽ സുബിനെയാണ് എറണാകുളം അഡീഷനൽ സെഷൻസ് (പോക്സോ) കോടതി ജഡ്ജി കെ.എൻ. പ്രഭാകരൻ ശിക്ഷിച്ചത്.

10 വർഷം കഠിന തടവിന് പുറമെ ഒരു ലക്ഷം രൂപ പിഴ അടക്കാനും കോടതി നിർദേശിച്ചിട്ടുണ്ട്. 2019 ഡിസംബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കുമ്പളത്തെ വീട്ടിലെത്തിച്ച് പീഡിപ്പിക്കുകയും തുടർന്ന് വിവാഹം ചെയ്യണമെന്നുപറഞ്ഞ് പിന്തുടർന്ന് അധിക്ഷേപിച്ചെന്നുമാണ് കേസ്. കേസിലെ രണ്ടാം പ്രതിയായിരുന്ന യുവതിയെ തെളിവുകളുടെ അഭാവത്തിൽ വെറുതെ വിട്ടു. 

Tags:    
News Summary - 17-year-old molested case; 10 years rigorous imprisonment for the accused

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.