ആലപ്പുഴ: ചേർത്തലയിൽ വൻ സ്പിരിറ്റുവേട്ട. ചേർത്തല റെയിൽവേ സ്റ്റേഷൻ ഭാഗത്തുനിന്നും മിനി ബസിൽ 35 ലിറ്ററിെൻറ 50 കന്നാസുകളിലായി കടത്തിയ 1750 ലിറ്റർ സ്പിരിറ്റ് പിടികൂടി. ആലപ്പുഴ എക്സൈസ് ഡെപ്യൂട്ടി കമീഷണർക്ക് ലഭിച്ച രഹസ്യ വിവരത്തിെൻറ അടിസ്ഥാനത്തിൽ ആലപ്പുഴ എക്സൈസ് എൻഫോഴ്‌സ്‌മെൻറ് ആൻഡ് ആൻറി നാർക്കോട്ടിക് സ്പെഷൽ സ്‌ക്വാഡ് സി.െഎ ആർ. ബിജുകുമാറും പാർട്ടിയും നടത്തിയ റെയ്ഡിലാണ് ഇവ പിടികൂടിയത്.
ചെണ്ടമേളം പരിപാടിയുടെ ഉപകരണങ്ങൾ എന്ന വ്യാജേനയുള്ള സ്പിരിറ്റ് കടത്താണ് എക്സൈസ് സംഘം തകർത്തത്. എക്സൈസ് ഇൻസ്‌പെക്ടർ കെ. അജയൻ, പ്രിവൻറിവ് ഓഫിസർ എൻ. പ്രസന്നൻ, കെ. ജയകൃഷ്ണൻ, സിവിൽ എക്സൈസ് ഓഫിസർമാരായ എച്ച്. മുസ്തഫ, എൻ.പി. അരുൺ, ടി.ഡി. ദീപു, എസ്. ജിനു, വി. പ്രമോദ്, വർഗീസ് പയസ്, ഡ്രൈവർ കെ.പി. ബിജു എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.