ആലപ്പുഴ: സോളാർ കേസ് സി.ബി.ഐക്ക് വിട്ട പശ്ചാത്തലത്തിൽ നേരത്തേ നടത്തിയ ജുഡീഷ്യൽ അന്വേഷണ കമീഷൻ റിപ്പോർട്ട് വീണ്ടും ചർച്ചയാകുന്നു. പത്തുകോടിയുടെ തട്ടിപ്പ് അന്വേഷിക്കാൻ ജസ്റ്റിസ് ശിവരാജൻ കമീഷനുവേണ്ടി 1.77 കോടി ചെലവഴിെച്ചന്ന വിവരം അടുത്തിടെയാണ് പുറത്തുവന്നത്. കമീഷൻ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിൽ എന്ത് നടപടിയെടുെത്തന്ന ചോദ്യത്തിന്, ഭരണ സിരാകേന്ദ്രത്തിലെ സുരക്ഷ കർശനമാക്കാനും ഭാവിയിൽ സോളാർ സ്ഥാപിക്കൽ സർക്കാർ ഏജൻസിയായ അനർട്ട് വഴിയാക്കാനും നടപടി സ്വികരിക്കുമെന്ന മറുപടിയാണ് കൊച്ചിയിലെ 'പ്രോപ്പർ ചാനലി'ന് വിവരാവകാശം വഴി ലഭിച്ചത്.
റിപ്പോർട്ടിൽ യു.ഡി.എഫ് സർക്കാറിനെതിരെ ഒരു പരമാർശവുമുണ്ടായിരുന്നില്ല. നിയമസഭ തെരഞ്ഞെടുപ്പ് അടുത്തപ്പോൾ സി.ബി.ഐ അന്വേഷണത്തിന് വിട്ടത് രാഷ്ട്രീയ മുതലെടുപ്പിെൻറ ഭാഗമാണെന്ന് കരുതണമെന്ന് പ്രോപ്പർ ചാനൽ പ്രസിഡൻറ് എം.കെ. ഹരിദാസ് 'മാധ്യമ'ത്തോട് പറഞ്ഞു. സർക്കാറിെൻറ ശക്തമായ പൊലീസ് വിഭാഗം മൂന്നുതവണയാണ് അന്വേഷണം നടത്തിയത്.
ലൈംഗികാരോപണം തെളിയിക്കാൻ പരാതിക്കാരിക്ക് കഴിഞ്ഞില്ലെന്ന കാരണം പറഞ്ഞാണ് അന്വേഷണ ഉദ്യോഗസ്ഥർ പിന്മാറിയത്. ജസ്റ്റിസ് ശിവരാജൻ കമീഷനെ ഉമ്മൻ ചാണ്ടി സർക്കാർ നിയോഗിച്ചത് സോളാർ തട്ടിപ്പ് അന്വേഷിക്കാനായിരുന്നു. കമീഷൻ പരിധിവിട്ട് സോളാർ തട്ടിപ്പിലെ മുഖ്യപ്രതി ഉന്നയിച്ച ലൈംഗികാരോപണവും അന്വേഷണപരിധിയിൽ കൊണ്ടുവന്നത് അനാവശ്യ ഇടപെടലാണെന്ന് ആക്ഷേപം ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.