തിരുവനന്തപുരം: ശുദ്ധമല്ലാത്ത ഭക്ഷണം വിതരണം ചെയ്യുന്നെന്ന ആക്ഷേപം ശക്തമായ സാഹചര്യത്തിൽ സംസ്ഥാനത്ത് 572 കടകളിൽ ഭക്ഷ്യസുരക്ഷ വകുപ്പ് പരിശോധന നടത്തി. ഒരാഴ്ചക്കിടെ, 1704 പരിശോധനകൾ നടന്നിരുന്നു. 180 കിലോ വൃത്തിഹീനമായ മാംസം പിടിച്ചെടുത്ത് നശിപ്പിച്ചു. 129 സാമ്പിളുകള്‍ പരിശോധനക്കയച്ചു.
ലൈസന്‍സോ രജിസ്‌ട്രേഷനോ ഇല്ലാത്ത 10 കടകള്‍ക്കെതിരെ കഴിഞ്ഞ ദിവസം നടപടി സ്വീകരിച്ചു. 65 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. 18 കിലോ വൃത്തിഹീനമായ മാംസം പിടിച്ചെടുത്ത് നശിപ്പിച്ചു. നാല് സാമ്പിളുകള്‍ പരിശോധനക്കയച്ചു.
ഓപറേഷന്‍ മത്സ്യയുടെ ഭാഗമായി ഇതുവരെ 6069 കിലോ പഴകിയതും രാസവസ്തുക്കള്‍ കലര്‍ന്നതുമായ മത്സ്യം നശിപ്പിച്ചു. പരിശോധനകള്‍ ശക്തമായി തുടരുമെന്ന് മന്ത്രി വീണ ജോർജ് അറിയിച്ചു.
തലസ്ഥാനത്ത് മൂന്ന് സ്ക്വാഡുകളാണ് പരിശോധന നടത്തിയത്. പഴയ ഇറച്ചി, കറികൾ തുടങ്ങിയവ പിടിച്ചെടുത്ത് നശിപ്പിച്ചു. വിവിധ ഹോട്ടലുകൾക്ക് നോട്ടീസ് നൽകി. പൂട്ടിയ ഹോട്ടലുകൾക്ക് കർശന പരിശോധനക്കു ശേഷമേ വീണ്ടും പ്രവർത്തിക്കാൻ അനുമതി നൽകൂ.
കേശവദാസപുരം, പട്ടം, മെഡിക്കൽ കോളജ് മേഖലകളിലാണ് പരിശോധന നടന്നത്.
കല്ലറയിൽ പഴയ മത്സ്യം പിടിച്ച സംഭവത്തിൽ സാമ്പ്ൾ പരിശോധനക്കയച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.