2000 രൂപയുടെ നോട്ടുകൾ കെ.എസ്.ആർ.ടി.സി ബസുകളിൽ സ്വീകരിക്കും

തിരുവനന്തപുരം: രാജ്യത്ത് ആർ.ബി.ഐ പിൻവലിച്ച 2000 രൂപയുടെ നോട്ടുകൾ നിലവിൽ സാധാരണ പോലെ റിസർവ്ബാങ്ക് നിർദേശം നൽകിയ തീയതി വരെ കെ.എസ്.ആർ.ടി.സി ബസുകളിൽ സ്വീകരിക്കും. ഇതുസംബന്ധിച്ച് എല്ലാ യൂണിറ്റുകൾക്കും കണ്ടക്ടർമാർക്കും ടിക്കറ്റ് കൗണ്ടർ ജീവനക്കാർക്കും മാനേജ്മെന്റ് നിർദ്ദേശം നൽകിയിരിക്കുകയാണ്.

നേരത്തെ 2000രൂപയുടെ നോട്ടുകൾ സ്വീകരിക്കരുതെന്ന് മാനേജ്മെന്റ് നിർദേശിച്ചതായി പ്രചാരണമുണ്ടായിരുന്നു. എന്നാൽ, ഇത്തരത്തിൽ യാതൊരു നിർദേശവും നൽകിയിട്ടില്ലെന്നും നോട്ടുകൾ സ്വീകരിക്കാത്ത പരാതികൾ വന്നാൽ ഉത്തരവാദികൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും മാനേജ്മെന്റ് അറിയിച്ചു.

നിരോധിച്ച നോട്ടുകൾ കെ.എസ്.ആർ.ടി.സി സ്വീകരിക്കില്ലെന്ന രീതിയിൽ തെറ്റായ വാർത്തകൾ പ്രചരിക്കുന്നത് ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് വ്യക്തത വരുത്തികൊണ്ട് മാനേജ്മെൻറ് വാർത്താകുറിപ്പ് ഇറക്കിയത്. 

Tags:    
News Summary - 2000 rupee notes will be accepted in KSRTC buses

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.