അഷ്റഫ് വട്ടപ്പാറക്ക് ഡോ. അംബേദ്കര്‍ മാധ്യമ അവാര്‍ഡ്

കോട്ടയം: എസ്.ഡി.പി.ഐ സംസ്ഥാന കമ്മിറ്റിയുടെ ഈ വര്‍ഷത്തെ ഡോ. അംബേദ്കര്‍ മാധ്യമ അവാര്‍ഡ് ‘മാധ്യമം’  കൊച്ചി ബ്യൂറോ സീനിയര്‍ കറസ്പോണ്ടന്‍റ് അഷ്റഫ് വട്ടപ്പാറക്ക്. സംസ്ഥാന അതിര്‍ത്തി ഗ്രാമങ്ങളിലും പ്രാന്തപ്രദേശങ്ങളിലും നടക്കുന്ന സെക്സ് മാഫിയയെയും അതിനിരയാകുന്ന ആദിവാസി-ദലിത് പിന്നാക്ക പെണ്‍കുട്ടികളെയും കുറിച്ച് 2014 ഫെബ്രുവരിയില്‍ മാധ്യമം ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ച ‘ഇളമുടലുകളെ കൊത്തിക്കീറുന്ന മലമടക്കുകള്‍’ എന്ന പരമ്പരക്കാണ് 10,001 രൂപയും പ്രശസ്തി പത്രവും അടങ്ങുന്ന അവാര്‍ഡ്. ഈമാസം ആറിന് 2.30ന് കോട്ടയം തിരുനക്കര ഐശ്വര്യ റെസിഡന്‍സി ഓഡിറ്റോറിയത്തില്‍ നടക്കുന്ന ഡോ. അംബേദ്കര്‍ അനുസ്മരണ സമ്മേളനത്തില്‍ മംഗളം മാനേജിങ് ഡയറക്ടര്‍ സാജന്‍ വര്‍ഗീസ് അവാര്‍ഡ് സമ്മാനിക്കും.  

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.