പി. ഗഗാറിനെ മാറ്റി; കെ. റഫീഖ് സി.പി.എം വയനാട് ജില്ല സെക്രട്ടറി

കൽപറ്റ: ഡി.വൈ.എഫ്.ഐ ജില്ല സെക്രട്ടറി കെ. റഫീഖിനെ സി.പി.എം വയനാട് ജില്ല സെക്രട്ടറിയായി ജില്ല സമ്മേളനം തിരഞ്ഞെടുത്തു. നിലവിൽ ജില്ല സെക്രട്ടറിയായിരുന്ന പി. ഗഗാറിൻ തുടരുമെന്ന് പ്രതീക്ഷിച്ചിരിക്കെയാണ് അപ്രതീക്ഷിതമായി സെക്രട്ടറി മാറ്റം.

ഗഗാറിനെ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റണമെന്ന് ആവശ്യമുയരുകയായിരുന്നു. കെ. റഫീഖിന്‍റെ പേര് നിർദേശിച്ചതോടെ മത്സരമുണ്ടായതായാണ് വിവരം. ഇതോടെ, വോട്ടെടുപ്പിലൂടെയാണ് റഫീഖിനെ സെക്രട്ടറി സ്ഥാനത്തേക്ക് തിരഞ്ഞെടുത്തത്. പുതുതായി തിരഞ്ഞെടുക്കപ്പെട്ട 27 അംഗകമ്മറ്റിയില്‍ 16 പേർ റഫീഖിനെയും 11 പേർ ഗഗാറിനെയും പിന്തുണക്കുകയായിരുന്നു. 

ജില്ല സമ്മേളനം തെരഞ്ഞെടുത്ത 27 അംഗ കമ്മറ്റിയില്‍ അഞ്ച് പുതുമുഖങ്ങള്‍ ഉണ്ട്. ഡി.വൈ.എഫ്‌.ഐ സംസ്ഥാന ജോയിന്റ് സെക്രട്ടറി കൂടിയായ 36കാരനായ റഫീഖ് പ്രായം കുറഞ്ഞ സി.പി.എം ജില്ല സെക്രട്ടറികൂടിയായി.

അതേസമയം, യുവനേതാക്കൾക്ക് വളർന്നുവരാനുള്ള അവസരം നൽകുന്ന പാർട്ടി നയത്തിന്‍റെ ഭാഗമായാണ് റഫീഖ് സെക്രട്ടറിയായതെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം പി.കെ. ശ്രീമതി പറഞ്ഞു. ഗഗാറിൻ മറ്റ് ചുമതലകൾ ഉള്ളതിനാൽ പിന്മാറുകയായിരുന്നു. മത്സരമുണ്ടായിട്ടില്ലെന്നും ഏകകണ്ഠമായാണ് റഫീഖിനെ സെക്രട്ടറിയാക്കിയതെന്നും ശ്രീമതി പറഞ്ഞു. 

Tags:    
News Summary - K Refeeq elected as CPM Wayanad secretary

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.