പാറമടകള്‍ക്ക് പരിസ്ഥിതി അനുമതിവേണ്ട –സുപ്രീംകോടതി

ന്യൂഡല്‍ഹി: അഞ്ചു ഹെക്ടറില്‍ താഴെയുള്ള പാറമടകള്‍ക്ക് പരിസ്ഥിതി അനുമതി ഇല്ലാതെ ഒരുവര്‍ഷത്തേക്ക് ലൈസന്‍സ് പുതുക്കിനല്‍കാന്‍ സുപ്രീംകോടതി ഉത്തരവിട്ടു. ഹൈകോടതി വിധിക്കെതിരെ പാറമട ഉടമകളുടെ ഹരജി പരിഗണിച്ചാണ് വിധി.
അഞ്ചു ഹെക്ടറില്‍ താഴെയുള്ള പാറമടകള്‍ക്ക് ലൈസന്‍സ് പുതുക്കാന്‍ പരിസ്ഥിതി അനുമതി ഒഴിവാക്കി സംസ്ഥാനസര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. ഇതിനെതിരെ പരിസ്ഥിതി സംഘടനകള്‍ നല്‍കിയ ഹരജി പരിഗണിച്ച ഹൈകോടതി നിയമത്തിലെ പരിസ്ഥിതി അനുമതി ഒഴിവാക്കിയ റൂള്‍ 12 റദ്ദാക്കി. തല്‍സ്ഥിതി തുടരാന്‍ നിര്‍ദേശിക്കുകയും ചെയ്തു.
ഇതത്തേുടര്‍ന്ന്  സംസ്ഥാനത്തെ 1200ഓളംവരുന്ന ചെറുകിട പാറമടകളുടെ ലൈസന്‍സ് പുതുക്കാന്‍ കഴിയാത്ത നിലയാണെന്ന് ചൂണ്ടിക്കാട്ടിയാണ് പാറമട ഉടമകള്‍ സുപ്രീംകോടതിയെ സമീപിച്ചത്.  പാറമടകള്‍ പ്രവര്‍ത്തിക്കാത്തതിനാല്‍ നിര്‍മാണമേഖല പ്രതിസന്ധിയിലാണെന്നും അവര്‍ ചൂണ്ടിക്കാട്ടി.
തിങ്കളാഴ്ച സുപ്രീംകോടതി ഹരജി പരിഗണിച്ചപ്പോള്‍ ക്വാറി ഉടമകള്‍ക്ക് അനുകൂലമായ നിലപാടാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചത്. നിര്‍മാണപ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടാതിരിക്കാനാണ് ലൈസന്‍സ് പുതുക്കാന്‍ പരിസ്ഥിതി അനുമതി വേണ്ടതില്ളെന്ന് തീരുമാനിച്ചതെന്ന്  സര്‍ക്കാര്‍ വിശദീകരിച്ചു. പ്രസ്തുത ഇളവ് ഹൈകോടതി ഉത്തരവുകാരണം പരിസ്ഥിതി അനുമതിയില്ലാതെ ലൈസന്‍സ് പുതുക്കിനല്‍കാന്‍ സാധിക്കുന്നില്ളെന്നും സംസ്ഥാനസര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
തുടര്‍ന്നാണ് ലൈസന്‍സ് പുതുക്കിനല്‍കാന്‍ നിര്‍ദേശിച്ചത്. സുപ്രീംകോടതിയിലെ ഹരജിക്കാരായ അങ്കമാലിയിലെ പാറമട ഉടമകളായ ടി.കെ. തോമസ് ഉള്‍പ്പെടെയുള്ള ഏഴുപേര്‍ക്ക് വേണ്ടി അഡ്വ. ഹാരിസ് ബീരാന്‍ ഹാജരായി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.