സ്മാര്‍ട്ട് സിറ്റി ഉദ്ഘാടനം ജനുവരിയില്‍

കൊച്ചി: കൊച്ചി സ്മാര്‍ട്ട് സിറ്റിയുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ അന്തിമഘട്ടത്തിലെന്ന് ചീഫ് സെക്രട്ടറി ജിജി തോംസണ്‍. ജനുവരിയില്‍ ഉദ്ഘാടനം ചെയ്യാനാണ് ഉദ്ദേശിക്കുന്നതെന്ന് ചീഫ് സെക്രട്ടറി അറിയിച്ചു.
സ്മാര്‍ട്ട് സിറ്റിയുടെ ഏഴാമത് ബോര്‍ഡ് യോഗത്തിനുശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ചീഫ് സെക്രട്ടറി ഇക്കാര്യം അറിയിച്ചത്.
ചെറിയ വിഷയങ്ങള്‍ മാത്രമാണ് ഇനി തീരാനുള്ളത്. റോഡ്, ബ്രഹ്മപുരം മാലിന്യപ്ളാന്‍റ്  ഉള്‍പ്പെടെയാണ് ബാക്കിയുള്ളത്. ഇതില്‍ ബ്രഹ്മപുരത്ത് ആധുനിക മാലിന്യസംസ്്കരണ പ്ളാന്‍റ് അന്തിമ ഘട്ടത്തിലാണ്.
സ്മാര്‍ട്ട് സിറ്റിയുടെ പ്രധാന പങ്കാളിയായ ദുബൈ ഉള്‍ക്കൊള്ളുന്ന യു.എ.ഇയിലെ ഭരണാധികാരിയുടെ സൗകര്യം ഉദ്ഘാടനത്തിന് ആരാഞ്ഞുകൊണ്ടിരിക്കുകയാണ്. അതിന് മുമ്പ് റോഡ് ഉള്‍പ്പെടെ അടിസ്ഥാനകാര്യങ്ങള്‍ പൂര്‍ത്തിയാക്കും. പദ്ധതിയുമായി ബന്ധപ്പെട്ട ചെറിയ വിഷയങ്ങള്‍ പരിഹരിക്കുന്നതിന് ജില്ലാ കലക്ടറെ ചുമതലപ്പെടുത്തി. സുപ്രീംകോടതി ഉള്‍പ്പെടെയുള്ള കോടതികളില്‍ നിലനില്‍ക്കുന്ന കേസുകള്‍ എളുപ്പത്തില്‍ തീര്‍പ്പാക്കുന്നതിനും ബോര്‍ഡ് യോഗത്തില്‍ തീരുമാനമായി.
സ്മാര്‍ട്ട് സിറ്റിയോടനുബന്ധിച്ച് ടൗണ്‍ഷിപ്പ് നിര്‍മിക്കുന്നതിനുള്ള കാര്യത്തില്‍ വിദഗ്ധ ഉപദേശം തേടുന്നതിനും ബോര്‍ഡ് യോഗത്തില്‍ തീരുമാനമായി.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.