തോട്ടം തൊഴിലാളികളെ ഇ.എസ്.ഐയിൽ ഉൾപ്പെടുത്തണം -തൊഴിൽ മന്ത്രി

ന്യൂഡൽഹി: തോട്ടം തൊഴിലാളികളെ ഇ.എസ്.ഐയിൽ ഉൾപ്പെടുത്തണമെന്ന് തൊഴിൽ മന്ത്രി ഷിബു ബേബി ജോൺ. ഇക്കാര്യം പ്രധാനമന്ത്രിയോട് ആവശ്യപ്പെടും. ഉൽപാദിപ്പിക്കുന്ന 70 ശതമാനം തേയിലയും ലേലം ചെയ്യണമെന്ന നിബന്ധനയിൽ മാറ്റംവരുത്തി ഉൽപാദകർക്ക് ആവശ്യാനുസരണം വിപണിയിൽ എത്തിക്കാൻ അവസരം നൽകണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടുമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.