ഓണ്‍ലൈന്‍ പെണ്‍വാണിഭം: പ്രതികളെ ബംഗളൂരുവിലെത്തിച്ചു

ബംഗളൂരു: ഓണ്‍ലൈന്‍ പെണ്‍വാണിഭ കേസിലെ ആറു പ്രതികളെ ബംഗളൂരുവിലത്തെിച്ചു. ബംഗളൂരു പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍  തെളിവെടുക്കാനും ചോദ്യം ചെയ്യാനുമാണ് രാഹുല്‍ പശുപാലന്‍, ഭാര്യ രശ്മി നായര്‍, അബ്ദുല്‍ ഖാദര്‍, ലിനീഷ് മാത്യു, ആഷിഖ്, അജീഷ് എന്നിവരെ ബംഗളൂരുവിലത്തെിച്ചത്. വ്യാഴാഴ്ച ഉച്ചയോടെ റോഡ് മാര്‍ഗം ബംഗളൂരു സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് ഓഫിസില്‍ എത്തിച്ച പ്രതികളെ വിക്ടോറിയ ആശുപത്രിയില്‍ വൈദ്യപരിശോധനക്ക് വിധേയമാക്കി. വെള്ളിയാഴ്ച ബംഗളൂരു സിറ്റി സെഷന്‍സ് കോടതിയില്‍ ഹാജരാക്കിയ ശേഷം ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വാങ്ങും.
കേസില്‍ പിടിയിലായ കര്‍ണാടകയില്‍നിന്നുള്ള പെണ്‍കുട്ടികളെ ലൈംഗിക ചൂഷണത്തിനായി സംസ്ഥാനത്തിന് പുറത്തേക്ക് കടത്തിയതുമായി ബന്ധപ്പെട്ട് കമേഴ്സ്യല്‍ സ്ട്രീറ്റ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഈ കേസില്‍ പ്രതികള്‍ക്കെതിരെ സിറ്റി സെഷന്‍സ് കോടതി പ്രൊഡക്ഷന്‍ വാറന്‍റ് പുറപ്പെടുവിച്ചിരുന്നു. പെണ്‍കുട്ടികളെ ഭീഷണിപ്പെടുത്തി പലര്‍ക്കും കാഴ്ചവെച്ചതായി രണ്ടാം പ്രതി ലിനീഷ് മാത്യു സമ്മതിച്ചിരുന്നു. കൂടുതല്‍ പെണ്‍കുട്ടികള്‍ വലയിലകപ്പെട്ടിട്ടുണ്ടാവാമെന്ന സൂചനകളെ തുടര്‍ന്നാണ് കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യാന്‍ ബംഗളൂരു പൊലീസ് തീരുമാനിച്ചത്. ജോലി വാഗ്ദാനം നല്‍കിയാണ് ഗ്രാമപ്രദേശങ്ങളില്‍നിന്നുള്ള പെണ്‍കുട്ടികളെ ലിനീഷ് വലയില്‍ വീഴ്ത്തിയത്. തിരുവനന്തപുരത്തെ റെസ്ക്യൂ ഹോമില്‍ കഴിയുന്ന പെണ്‍കുട്ടികളില്‍നിന്ന് കര്‍ണാടക ക്രൈംബ്രാഞ്ച് മൊഴിയെടുത്തിരുന്നു. ബുധനാഴ്ചയാണ് പ്രതികളെ തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ക്രൈംബ്രാഞ്ച് സംഘത്തിന് കൈമാറിയത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.