എൻ.എസ്.എസിന് മതേതര മനസെന്ന് പിണറായി

തിരുവനന്തപുരം: എൻ.എസ്.എസിന് മതേതര മനസെന്ന് സി.പി.എം പി.ബി അംഗം പിണറായി വിജയൻ. എൻ.എസ്.എസിനെയും എസ്.എൻ.ഡി.പിയെയും സ്വാധീനിക്കാൻ വാജ്പേയിയുടെ കാലത്ത് ശ്രമം നടന്നിരുന്നു. ആർ.എസ്.എസും തീവ്രമായി ശ്രമിച്ചു. വെള്ളാപ്പള്ളി നടേശൻ അതിന്‍റെ ഭാഗമായപ്പോഴും എൻ.എസ്.എസ് ദൃഢമായ നിലപാടാണ് സ്വീകരിച്ചത്. എൻ.എസ്.എസിന്‍റെ നിലപാട് മതനിരപേക്ഷ മനസിന്‍റെ ഭാഗമാണെന്നും പിണറായി ചൂണ്ടിക്കാട്ടി.

എൽ.ഡി.എഫിന് ഇപ്പോഴത്തെ രൂപത്തിൽ തന്നെ വിജയം സുനശ്ചിതമാണെന്ന് പിണറായി പറഞ്ഞു. യു.ഡി.എഫ് ശിഥിലീകരണത്തിന്‍റെ പാതയിലാണ്. മുന്നണി സമവാക്യങ്ങൾ ജനങ്ങൾ ഇടപെട്ട് തിരുത്തും. ആ തിരുത്തൽ പ്രക്രിയ ആരംഭിച്ചു കഴിഞ്ഞു. മറ്റ് പാർട്ടികൾക്ക് എൽ.ഡി.എഫിലേക്ക് വാതിൽ കൊട്ടിയടച്ചിട്ടില്ലെന്നും മാതൃഭൂമി ന്യൂസിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-07-28 06:01 GMT