പാറ്റൂർ ഭൂമി ഇടപാടിൽ സർക്കാറിന്​ വീഴ്​ച പറ്റി; ബാർകേസിൽ അഴിമതി നടന്നിട്ടുണ്ടോയെന്ന്​ ജനങ്ങൾക്കറിയാം –ജേക്കബ്​ തോമസ്​

തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഉൾപ്പെടെ പ്രമുഖർ ആരോപണവിധേയരായ പാറ്റൂർ ഭൂമി ഇടപാടിൽ ഭരണ സംവിധാനത്തിന് വീഴ്ചപറ്റിയിട്ടുണ്ടെന്ന് ഡി.ജി.പി േജക്കബ് തോമസ്. മനോരമ ന്യൂസിെൻറ ന്യൂസ്മേക്കർ ഒാഫ് ദ ഇയർ സംവാദത്തിലും ഏഷ്യാനെറ്റ് ന്യൂസിെൻറ തത്സമയ അഭിമുഖത്തിലുമാണ് ജേക്കബ് തോമസിെൻറ വെളിപ്പെടുത്തൽ.

പാറ്റൂർ അന്വേഷണ റിപ്പോർട്ടിൽ ഉമ്മൻചാണ്ടിയുടെ പേരുണ്ടോയെന്ന ചോദ്യത്തിന് കേസ് ലോകായുക്തയുടെ പരിഗണനയിൽ ആയതിനാൽ കൂടുതൽ പ്രതികരിക്കാനാവില്ലെന്ന് അദ്ദേഹം മറുപടി നൽകി.  റിപ്പോർട്ടിൽ തെൻറ പേരില്ലെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി നിയമസഭയിൽ പറഞ്ഞിട്ടുണ്ടല്ലോ എന്ന് ചോദിച്ചപ്പോൾ താനത് കേൾക്കുകയോ കാണുകയോ ചെയ്തിട്ടില്ലെന്നും ജേക്കബ് തോമസ് പറഞ്ഞു. മുഖ്യമന്ത്രി തന്നെ ജനവിരുദ്ധനായി ചിത്രീകരിച്ചത് വേദനയുണ്ടാക്കി. അതുകൊണ്ടാണ് നിയമനടപടിക്ക് മുതിർന്നതെന്നും അദ്ദേഹം മനോരമ ന്യൂസിെൻറ പരിപാടിയിൽ പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് അഭിമുഖത്തിൽ നിന്ന്

ബാര്‍കോഴ കേസിലെ കോടതി ഉത്തരവ് ശരിയാണെന്ന് പറഞ്ഞ നിലപാടില്‍ ഉറച്ചു നില്‍ക്കുന്നു. ബാർകേസിൽ അഴിമതി നടന്നിട്ടുണ്ടോ എന്ന് ജനങ്ങൾക്കറിയാം. കേസ് അന്വേഷണത്തിൽ തനിക്കും പങ്കുണ്ട്. കേസ് അന്വേഷണ ഉദ്യോഗസ്ഥനായിരുന്നില്ല. സാധാരണ സി.ഐ, ഡി.വൈ.എസ്.പി റാങ്ക് വരെയുള്ളവരായിരിക്കും അന്വേഷണ ഉദ്യോഗസ്ഥര്‍. എന്നാല്‍ ഇവർക്ക് മേല്‍നോട്ടം നൽകുന്ന  വിജിലന്‍സ് ഹെഡ്ക്വാര്‍ട്ടേഴ്‌സിലെ ഉദ്യോഗസ്ഥരുടെ ഭാഗമായിരുന്നു താനെന്നും ജേക്കബ് തോമസ് വ്യക്തമാക്കി. കേസില്‍ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നും അത് പൂര്‍ത്തിയാകുന്നതിന് മുമ്പ് നിഗമനങ്ങളിലെത്താന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ബാര്‍കോഴക്കേസ് അന്വേഷണത്തിെൻറ  ഒരു ഘട്ടത്തിലും ജേക്കബ് തോമസിന്  പങ്കുണ്ടായിരുന്നില്ല എന്ന ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

അഴിമതിയുടെ കാര്യത്തിൽ കേരളം ആത്മപരിശോധന നടത്തേണ്ട സമയമായിരിക്കുന്നു. 'അഴിമതിക്കാരുണ്ട് സൂക്ഷിക്കുക' എന്ന ബോർഡ് വെക്കേണ്ട അവസ്ഥയിലാണ് കേരളം. ഫയര്‍ഫോഴ്‌സ് മേധാവിയായിരുന്നപ്പോള്‍ ഫ്ലാറ്റുകളില്‍ താമസിക്കുന്നവരുടെ സുരക്ഷക്കാണ് മുന്‍ഗണന നല്‍കിയത്. കേരളത്തിലേക്കുള്ള ചെക്ക് പോസ്റ്റുകളിൽ  'കേരളത്തിലെ ഫ് ളാറ്റുകള്‍ സുരക്ഷിതമല്ല' എന്ന് ബോർഡ് വെക്കേണ്ടിവരും.

മുഖ്യമന്ത്രിയടക്കം ആരുമായും ശത്രുത ഇല്ല. മുഖ്യമന്ത്രി തന്നെ സംരക്ഷിക്കുന്നുണ്ട്. സിവില്‍ സപ്ലൈസ് വകുപ്പിലിരുന്ന സമയത്ത് അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടി വലിയ പിന്തുണ നല്‍കി. ഇപ്പോള്‍ ഓള്‍ ഇന്ത്യാ സർവീസിെൻറ ചുമതലയുള്ള മുഖ്യമന്ത്രി സംരക്ഷിക്കുന്നതു കൊണ്ടാണ് ഇവിടെ ജോലി ചെയ്യാന്‍ സാധിക്കുന്നതെന്നും ജേക്കബ് തോമസ് കൂട്ടിച്ചേര്‍ത്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.