വാച്ചര്‍മാരെ തട്ടിക്കൊണ്ട് പോയത് ജനകീയ വിമോചന ഗറില്ലാ സേനയെന്ന്

പെരിന്തല്‍മണ്ണ: നിലമ്പൂര്‍ അമരമ്പലം ടി.കെ കോളനിക്ക് സമീപം വനം വകുപ്പിന്‍െറ ഒൗട്ട്പോസ്റ്റ് തീവെച്ച ശേഷം വാച്ചര്‍മാരെ തട്ടിക്കൊണ്ട് പോയത് സി.പി.ഐ മാവോയിസ്റ്റിന്‍െറ ജനകീയ വിമോചന ഗറില്ലാ സേന (പി.എല്‍.ജി.എ) ആണെന്ന് സംഘടനയുടെ പശ്ചിമഘട്ട പ്രത്യേക മേഖല സമിതി വക്താവ് ജോഗി പ്രസ്താവനയില്‍ അവകാശപ്പെട്ടു. വാട്സ്ആപ് സന്ദേശമായാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. കര്‍ഷകര്‍ക്കും ആദിവാസികള്‍ക്കും എതിരായ വനം വകുപ്പിന്‍െറ ദ്രോഹ നടപടികളോടുള്ള പ്രതിഷേധമാണിതെന്നും പ്രസ്താവനയില്‍ പറഞ്ഞു.
ആദിവാസികള്‍, കര്‍ഷകര്‍ എന്നിവരുടെ പ്രതിഷേധങ്ങളെ പിന്തുണക്കുന്ന മാവോവാദി പ്രസ്ഥാനത്തെ ഇല്ലായ്മ ചെയ്യാന്‍ വന്‍ സൈനിക നീക്കമാണ് സര്‍ക്കാറുകള്‍ പശ്ചിമഘട്ടത്തിലുടനീളം നടത്തുന്നത്.
 ഭരണകൂട-സൈനിക അതിക്രമങ്ങള്‍ രൂക്ഷമാകുന്ന സാഹചര്യത്തില്‍ പ്രതികരണങ്ങള്‍ കൂടുതല്‍ തീവ്രമാകുമെന്ന മുന്നറിയിപ്പും പ്രസ്താവനയിലുണ്ട്.

ദുരൂഹത ബാക്കി
നിലമ്പൂര്‍: കാളികാവ് റെയ്ഞ്ചിലെ പൂത്തോട്ടംകടവിലെയും സൈലന്‍റ്വാലി ബഫര്‍സോണിലെയും വനം ഒൗട്ട്പോസ്റ്റുകള്‍ കത്തിച്ച് വനം വാച്ചര്‍മാരുള്‍പ്പെടെയുള്ളവരെ ബന്ദികളാക്കിയ സംഭവത്തില്‍ ദുരൂഹത ബാക്കി. പൂത്തോട്ടംകടവിലെ ഒൗട്ട്പോസ്റ്റ് കത്തിച്ച ശേഷം 350 മീറ്റര്‍ അകലെയുള്ള സൈലന്‍റ്വാലി ബഫര്‍സോണിലെ ഒൗട്ട്പോസ്റ്റിലേക്ക് പോകുന്നതിനിടെ വാച്ചര്‍മാരായ രണ്ടുപേര്‍ മാവോവാദികളില്‍നിന്ന് രക്ഷപ്പെട്ടെന്നാണ് പറയുന്നത്.
അതീവ ജാഗ്രത പുലര്‍ത്തുന്ന മാവോവാദി സംഘത്തില്‍ പത്തുപേരുണ്ടായിട്ടും 350 മീറ്റര്‍ പിന്നിടും മുമ്പ് ഓടിരക്ഷപ്പെട്ടത് അദ്ഭുതകരമാണ്. വനം ഒൗട്ട്പോസ്റ്റില്‍ മാവോവാദികള്‍ പതിച്ചെന്ന് പറയുന്ന പ്രചാരണ പോസ്റ്ററുകള്‍ ഉന്നത വനം-പൊലീസ് ഉദ്യോഗസ്ഥരത്തെും മുമ്പ് പുലര്‍ച്ചെ തന്നെ കീറിക്കളഞ്ഞത് എന്തിനെന്ന ചോദ്യവും നിലനില്‍ക്കുന്നു.
ചുവപ്പും നീലയും റോസും നിറത്തിലുള്ള മഷിയില്‍ കൈപ്പടയിലാണ് പോസ്റ്ററുകള്‍ തയാറാക്കിയിരുന്നത്.
സാധാരണരീതിയില്‍ കമ്പ്യൂട്ടര്‍ പ്രിന്‍റുകളിലുള്ള പോസ്റ്ററുകളാണ് മാവോവാദികള്‍ പതിക്കാറുള്ളത്. ഭരണകൂട ഭീകരതക്കും പൊലീസിനുമെതിരെയാണ് മാവോവാദികളുടെ പോസ്റ്ററുകള്‍ അധികവുമുണ്ടാവുക.
എന്നാല്‍, പൂത്തോട്ടംകടവിലെ ഒൗട്ട്പോസ്റ്റിന്‍െറ ബോര്‍ഡുകളില്‍ പതിച്ചവ മുഴുവന്‍ വനംവകുപ്പിന് എതിരായുള്ള പോസ്റ്ററുകളായിരുന്നു.

 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.