കണ്ണൂർ: എ.ഡി.എം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡൻറ് പി.പി. ദിവ്യക്കെതിരായ സൈബർ ആക്രമണത്തിൽ പൊലീസ് കേസെടുത്തു.
ദിവ്യയുടെ ഭർത്താവ് വി.പി. അജിത്ത് നൽകിയ പരാതിയിലാണ് കണ്ണപുരം പൊലീസ് കേസെടുത്തത്. യാത്രയയപ്പ് യോഗത്തിനിടെ ദിവ്യ നടത്തിയ പരാമർശങ്ങളാണ് നവീൻ ബാബുവിന്റെ മരണത്തിൽ കലാശിച്ചത്. സംഭവത്തിൽ ദിവ്യക്കെതിരെ ആത്മഹത്യ പ്രേരണകുറ്റം ചുമത്തി കേസെടുത്തിരുന്നു. ദിവ്യയുടെ മുൻകൂർ ജാമ്യഹരജി തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ഹരജി നൽകിയിട്ടുണ്ട്.
സദുദ്ദേശപരമായി യാത്രയയപ്പ് യോഗത്തിൽ സംസാരിച്ചതെന്നും ജില്ലാ കലക്ടറാണ് തന്നെ പരിപാടിയിലേക്ക് ക്ഷണിച്ചതെന്നും മുൻകൂർ ജാമ്യ ഹരജിയിൽ ദിവ്യ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.