വനം വാച്ചര്‍മാരെ ബന്ദികളാക്കല്‍: നാല് മാവോവാദികളെ തിരിച്ചറിഞ്ഞതായി പൊലീസ്

നിലമ്പൂര്‍: കാളികാവ് റെയ്ഞ്ച് പൂത്തോട്ടംകടവിലെ വനം ഒൗട്ട്പോസ്റ്റുകള്‍ കത്തിച്ച് വനം വാച്ചര്‍മാരെ ബന്ദികളാക്കിയ പത്തംഗ മാവോവാദി സായുധസംഘത്തിലെ നാലുപേരെ തിരിച്ചറിഞ്ഞതായി പൊലീസ്.
തമിഴ്നാട്ടുകാരായ സുന്ദരി, പാര്‍ഥിപന്‍, കര്‍ണാടകക്കാരിയായ ആശ, വയനാട് സ്വദേശി സോമന്‍ എന്നിവരെയാണ് തിരിച്ചറിഞ്ഞത്. പൊലീസിന്‍െറ കൈവശമുള്ള മാവോവാദികളുടെ ഫോട്ടോകള്‍ കണ്ടാണ് ബന്ദികളാക്കപ്പെട്ടെന്ന് പറയുന്ന വനം വാച്ചര്‍മാര്‍ ഇവരെ തിരിച്ചറിഞ്ഞതെന്ന് പെരിന്തല്‍മണ്ണ ഡിവൈ.എസ്.പി പ്രദീപിന്‍െറ നേതൃത്വത്തിലുള്ള പൊലീസ് സംഘം പറഞ്ഞു.
വെള്ളിയാഴ്ച രാത്രി 9.15ഓടെയാണ് പുക്കോട്ടുംപാടം പൊലീസ് സ്റ്റേഷന് 12 കിലോമീറ്റര്‍ അകലെ ടി.കെ കോളനി പൂത്തോട്ടംകടവിലെ ഒൗട്ട്പോസ്റ്റില്‍ സായുധസംഘമത്തെിയത്. അജയന്‍ (35), ഗിരീഷന്‍ (40) എന്നീ ആദിവാസി വാച്ചര്‍മാരും മണികണ്ഠന്‍ (55) എന്ന താല്‍ക്കാലിക വാച്ചറുമാണ് ഈ സമയം ഒൗട്ട്പോസ്റ്റിലുണ്ടായിരുന്നത്. പട്ടാളവേഷധാരികളായ മൂന്ന് പുരുഷന്മാര്‍ തോക്കുകളുമായി എത്തി തങ്ങള്‍ തണ്ടര്‍ബോള്‍ട്ടുകാരാണെന്ന് പരിചയപ്പെടുത്തിയെന്ന് വാച്ചര്‍മാര്‍ പറയുന്നു. തോക്കുധാരികളില്‍ രണ്ടുപേര്‍ മലയാളമാണ് സംസാരിച്ചിരുന്നത്. വന്നയുടന്‍ വാച്ചര്‍മാരുടെ മൊബൈല്‍ ഫോണുകള്‍ പിടിച്ചുവാങ്ങി. സിം കാര്‍ഡുകളും ബാറ്ററികളും എടുത്തുമാറ്റി. ആദിവാസികള്‍ക്ക് വിതരണം ചെയ്യാനായി ഒൗട്ട്പോസ്റ്റില്‍ സൂക്ഷിച്ചിരുന്ന അരിയടങ്ങുന്ന ഭക്ഷണക്കിറ്റ് സംഘം തോള്‍സഞ്ചിയില്‍ നിറക്കുന്നതിനിടെ അലിയെന്ന വാച്ചറെ ബൈക്കില്‍ കയറ്റി പ്രദേശത്തെ വ്യാപാരി ഹൈദരലി ഒൗട്ട്പോസ്റ്റിലത്തെി. വാഹനത്തിന്‍െറ ലൈറ്റ് കണ്ടതോടെ ഒൗട്ട്പോസ്റ്റിന് സമീപത്ത് മറഞ്ഞിരുന്ന സ്ത്രീകളുള്‍പ്പെടെയുള്ള സംഘാംഗങ്ങള്‍ തോക്കുമായി ഇവരെ വളഞ്ഞ് മാവോവാദികളാണെന്ന് വെളിപ്പെടുത്തിയശേഷം അതിക്രമത്തിന് മുതിരുകയായിരുന്നുവെന്ന് വാച്ചര്‍മാര്‍ പറയുന്നു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.