കരിപ്പൂര്‍: അടുത്തവര്‍ഷം മുതല്‍ ഹജ്ജിന് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടത് അവസരം ലഭിക്കുന്നവര്‍ മാത്രം. മുംബൈയില്‍ വെള്ളിയാഴ്ച ചേര്‍ന്ന ഹജ്ജ് എക്സിക്യൂട്ടിവ് ഓഫിസര്‍മാരുടെ യോഗത്തിലാണ് തീരുമാനം. നിലവില്‍ അപേക്ഷ സമര്‍പ്പിക്കുന്നതിനൊപ്പം മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കണം. കേരളത്തില്‍നിന്ന് കഴിഞ്ഞവര്‍ഷം 60,000ത്തോളം പേര്‍ ഹജ്ജിന് അപേക്ഷ നല്‍കിയിട്ടുണ്ട്. ഇതില്‍ 6,000 പേര്‍ക്ക് മാത്രമാണ് അവസരം ലഭിച്ചത്. അവസരം ലഭിച്ച് പണം അടക്കുമ്പോള്‍ മാത്രം മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയാല്‍ മതി. തീര്‍ഥാടന വേളയില്‍ ബലി നല്‍കുന്നതിന്‍െറ കൂപ്പണ്‍ സംബന്ധിച്ച് അപേക്ഷയില്‍ പുതിയ കോളമുണ്ടാകും.
കഴിഞ്ഞവര്‍ഷം കേന്ദ്ര ഹജ്ജ് കമ്മിറ്റി നടപ്പാക്കിയ ഏകീകൃത ബാഗേജ് സമ്പ്രദായം പൂര്‍ണമായും ഒഴിവാക്കാനും തീരുമാനമായി. ഏകീകൃത ബാഗേജ് സമ്പ്രദായത്തിനെതിരെ കഴിഞ്ഞവര്‍ഷം വന്‍പ്രതിഷേധമുയര്‍ന്നിരുന്നു. ഓണ്‍ലൈന്‍ അപേക്ഷകള്‍ പ്രോത്സാഹിപ്പിക്കാനും തീരുമാനമായിട്ടുണ്ട്. ഓണ്‍ലൈനില്‍ അപേക്ഷിക്കുന്നവര്‍ എത്രാമത്തെ തവണയാണ് അപേക്ഷിക്കുന്നതെന്ന് വേഗത്തില്‍ കണ്ടത്തൊനാകും. കഴിഞ്ഞവര്‍ഷം മുതലാണ് ഓണ്‍ലൈന്‍ അപേക്ഷകള്‍ സ്വീകരിക്കാന്‍ തുടങ്ങിയത്. ജനുവരിയിലാണ് ഹജ്ജ് അപേക്ഷാ ഫോറം വിതരണം തുടങ്ങുക. യോഗത്തില്‍ കേരളത്തിന്‍െറ പ്രതിനിധിയായി ഹജ്ജ് അസി. സെക്രട്ടറി ഇ.സി. മുഹമ്മദ്, കോഓഡിനേറ്റര്‍ മുജീബ് പുത്തലത്ത് എന്നിവര്‍ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.