പെണ്‍സുരക്ഷ ആവശ്യപ്പെട്ടവര്‍ക്കെതിരെ ‘പീഡന കേസും’

കോഴിക്കോട്: പെണ്‍സുരക്ഷ ആവശ്യപ്പെട്ട വിദ്യാര്‍ഥിനികള്‍ക്കെതിരെ ‘പീഡന കേസും’. സര്‍വകലാശാലാ കായിക പഠനവകുപ്പിലെ നാല് ആണ്‍കുട്ടികളാണ് രജിസ്ട്രാര്‍ക്ക് പരാതി നല്‍കിയത്. തേഞ്ഞിപ്പലം പൊലീസിന് കൈമാറിയ പരാതിപ്രകാരം ആറ് വിദ്യാര്‍ഥിനികള്‍ക്കെതിരെ കേസെടുത്തു. ഇതോടെ, പെണ്‍സുരക്ഷ ആവശ്യപ്പെട്ട് കത്തയച്ചവര്‍ക്കെതിരായ കേസുകളുടെ എണ്ണം മൂന്നായി.

കായിക വകുപ്പിലെ നാല് ആണ്‍കുട്ടികളാണ് പീഡന പരാതി നല്‍കിയത്. ഹോസ്റ്റലിലേക്ക് മടങ്ങുകയായിരുന്ന ആണ്‍കുട്ടികളോട് പെണ്‍കുട്ടികള്‍ അശ്ളീലമായി സംസാരിക്കുകയും ആകാരവടിവിനെക്കുറിച്ചും ധരിച്ച വസ്ത്രത്തെക്കുറിച്ചും മോശമായി സംസാരിച്ചെന്നുമാണ് പരാതിയിലുള്ളത്. ശല്യം സഹിക്കാനാവാതെ രക്ഷപ്പെട്ട ആണ്‍കുട്ടികളെ പുലഭ്യം വിളിച്ച് പിന്തുടര്‍ന്നതായും കൈത്തണ്ടയില്‍ മാന്തി മുറിവേല്‍പിച്ചതായും പരാതിയിലുണ്ട്. കായിക വകുപ്പിലെ ആണ്‍കുട്ടികളെ ഇതേ ആറ് പെണ്‍കുട്ടികള്‍ ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചതായാണ് രണ്ടാമത്തെ പരാതി.

കായിക വകുപ്പിലെ പെണ്‍കുട്ടികളെ ഹോസ്റ്റലില്‍ കൈയേറ്റം ചെയ്തെന്ന പരാതിയിലാണ് മൂന്നാമത്തെ കേസും തേഞ്ഞിപ്പലം പൊലീസ് ചൊവ്വാഴ്ച രജിസ്റ്റര്‍ ചെയ്തത്. പെണ്‍സുരക്ഷ സംബന്ധിച്ച് ഗവര്‍ണര്‍, യു.ജി.സി, ഹൈകോടതി ചീഫ് ജസ്റ്റിസ് എന്നിവര്‍ക്ക് പരാതി അയച്ചതോടെയാണ് ആറ് വിദ്യാര്‍ഥിനികള്‍ക്കെതിരെ ലക്ഷ്യമിട്ട് പരാതി പ്രളയം. പരാതി പൊലീസിന് കൈമാറാന്‍ അമിത താല്‍പര്യമാണ് രജിസ്ട്രാര്‍ കാണിക്കുന്നതെന്ന് എസ്.എഫ്.ഐ ആരോപിച്ചു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.