പാലക്കാട്: പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ കെ.മുരളീധരനെ യു.ഡി.എഫ് സ്ഥാനാർഥിയാക്കണമെന്ന് ആവശ്യപ്പെട്ട് ഡി.സി.സി നൽകിയ കത്ത് പുറത്തായ സംഭവത്തിൽ പ്രതികരണവുമായി ഡി.സി.സി അധ്യക്ഷൻ എ. തങ്കപ്പൻ.
കത്തുപുറത്തുപോയത് ഡി.സി.സി ഓഫീസിൽ നിന്നല്ലെന്നും കെ.പി.സി.സി നേതൃത്വം അന്വേഷിക്കട്ടെയെന്ന് തങ്കപ്പൻ പറഞ്ഞു.
സ്ഥാനാർഥി ആരാകണം എന്ന് സംബന്ധിച്ച് ധാരാളം പേർ എഴുതിതരികയും വാക്കാൽ പറയുകയും മെസ്സേജ് അയക്കുകയും ചെയ്തിട്ടുണ്ട്. ഇതെല്ലാം കെ.പി.സി.സിയെ അറിയിക്കുക എന്നതാണ് ഡി.സി.സി അധ്യക്ഷന്റെ ചുമതല. പാലക്കാട് അനുയോജ്യനായ ആൾ എന്ന നിലയ്ക്ക് പരിഗണിച്ചവരിൽ ഒരാളാണ് മുരളീധരനെന്നും തങ്കപ്പൻ പറഞ്ഞു.
ഒരു സ്ഥാനാർഥി ഇയാൾ ആകണമെന്ന് കാണിച്ച് കത്തുകൊടുക്കുന്നത് വാട്ടർഗേറ്റ് സംഭവം പോലെ ഒന്നുമല്ലല്ലോ. കത്ത് പുറത്തുപോയത് ജില്ല കോൺഗ്രസ് കമ്മിറ്റിയിൽ നിന്നല്ല. അത് സംബന്ധിച്ച അന്വേഷിക്കാനുള്ള കെ.പി.സി.സി അധ്യക്ഷന്റെ തീരുമാനം സ്വാഗതം ചെയ്യുന്നുവെന്നും ഡി.സി.സി അധ്യക്ഷൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.