ജയകൃഷ്ണന്‍ സ്മാരക ഫോട്ടോഗ്രഫി അവാര്‍ഡ് മുസ്തഫ അബൂബക്കറിന്


കൊച്ചി: കൊച്ചി ഫോട്ടോ ജേണലിസ്റ്റ് ഫോറം ഏര്‍പ്പെടുത്തിയ സി.കെ. ജയകൃഷ്ണന്‍ സ്മാരക ന്യൂസ് ഫോട്ടോഗ്രഫി അവാര്‍ഡ് ‘മാധ്യമം’ മലപ്പുറം യൂനിറ്റ് ഫോട്ടോഗ്രാഫര്‍ മുസ്തഫ അബൂബക്കറിന്. 10,000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്.  ജേണലിസ്റ്റ് ഫോറം  29 മുതല്‍ ജനുവരി ഒന്നുവരെ എറണാകുളം ടി.ഡി.എം ആര്‍ട്ട് ഗാലറിയില്‍ (കൃഷ്ണ) സംഘടിപ്പിക്കുന്ന വാര്‍ത്താചിത്ര പ്രദര്‍ശന ചടങ്ങില്‍ അവാര്‍ഡ് വിതരണം ചെയ്യുമെന്ന്  ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 2015 ജൂണ്‍ 24ന് ‘മാധ്യമം’ ദിനപത്രത്തിന്‍െറ ഒന്നാം പേജില്‍ ‘കടലെടുക്കും മുമ്പ്’ എന്ന തലവാചകത്തോടെ പ്രസിദ്ധീകരിച്ച ചിത്രമാണ്, മാതൃഭൂമി ചീഫ് ഫോട്ടോഗ്രാഫറായിരുന്ന അന്തരിച്ച സി.കെ. ജയകൃഷ്ണന്‍െറ സ്മരണക്കായി  ഏര്‍പ്പെടുത്തിയ അവാര്‍ഡിന് അര്‍ഹമായത്. സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ അവാര്‍ഡ്, കാലിക്കറ്റ് പ്രസ്ക്ളബിന്‍െറ മുഷ്താഖ് സ്പോര്‍ട്സ് ഫോട്ടോഗ്രഫി അവാര്‍ഡ്, ട്രാവല്‍ ഡോട്ട് കോം മണ്‍സൂണ്‍ ഫോട്ടോഗ്രഫി അവാര്‍ഡ് എന്നിവയും മുസ്തഫക്ക് ലഭിച്ചിട്ടുണ്ട്. തൃശൂര്‍ കുന്ദംകുളം  കൊച്ചന്നൂരിലെ മറവഞ്ചേരി അബൂബക്കറിന്‍െറയും സുഹറയുടെയും മകനാണ്. ഭാര്യ: ഡോ. റോഷ്നി.
മാതൃഭൂമി കൊച്ചി യൂനിറ്റിലെ സീനിയര്‍ ചീഫ് ന്യൂസ് ഫോട്ടോഗ്രാഫര്‍ വി.എസ്. ഷൈനും ചീഫ് ഫോട്ടോഗ്രാഫര്‍ ബി. മുരളീകൃഷ്ണനും പ്രോത്സാഹന സമ്മാനത്തിന് അര്‍ഹരായി. അവാര്‍ഡിന് അര്‍ഹമായ ചിത്രങ്ങള്‍ അന്തിമഘട്ടത്തില്‍ നടന്‍ മമ്മൂട്ടിയാണ് തെരഞ്ഞെടുത്തത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.