കോളനിയിലെത്തി മാവോവാദികളെ പിടികൂടാതിരുന്നത് ആദിവാസി സുരക്ഷ കണക്കിലെടുത്തെന്ന് പൊലീസ്

നിലമ്പൂര്‍: പൂക്കോട്ടുംപാടം പാട്ടക്കരിമ്പ് കോളനിയിലത്തെിയ മാവോവാദി സംഘത്തെ പിടികൂടാന്‍ വൈമനസ്യം കാണിച്ചത് ആദിവാസികളുടെ സുരക്ഷ കണക്കിലെടുത്തെന്ന് പൊലീസ്. ശനിയാഴ്ച വൈകീട്ട് ആറരയോടെയാണ് കോളനിയില്‍ പത്തംഗ സായുധസംഘമത്തെിയത്. തങ്ങള്‍ മാവോവാദികളാണെന്ന് പരിചയപ്പെടുത്തിയ സ്ത്രീകളുള്‍പ്പെടെയുള്ള സംഘം രണ്ട് മണിക്കൂറോളം കോളനിയില്‍ തങ്ങി ആദിവാസികള്‍ക്ക് ക്ളാസെടുത്താണ് മടങ്ങിയത്.
സായുധസംഘം കോളനിയിലത്തെിയ ഉടന്‍ അഞ്ച് കിലോമീറ്റര്‍ അകലെയുള്ള പൂക്കോട്ടുംപാടം പൊലീസ് സ്റ്റേഷനില്‍ വിവരം ലഭിച്ചിരുന്നു. എന്നാല്‍, സായുധസംഘം കോളനി വിട്ടതിനുശേഷമാണ് പൊലീസത്തെിയത്.

ഇത് വിവാദങ്ങള്‍ക്കും പൊലീസിനെതിരെയുള്ള സംശയത്തിനും ഇടനല്‍കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച നിലമ്പൂരില്‍ വിളിച്ച വാര്‍ത്താസമ്മേളനത്തിലാണ് പൊലീസ് ഇക്കാര്യം അറിയിച്ചത്. 60ഓളം ആദിവാസി കുടുംബങ്ങള്‍ താമസിക്കുന്ന കോളനിയില്‍ അസമയത്തത്തെി മാവോവാദികളെ നേരിടുന്നത് ആദിവാസികളുടെ ജീവനും സ്വത്തിനും ഭീഷണിയാവും. ഇത് തന്നെയാണ് മാവോവാദികള്‍ ലക്ഷ്യമിട്ടതും. ഇത് മനസ്സിലാക്കിയാണ് കോളനിയിലത്തൊതിരുന്നത്. അതേസമയം, മാവോവാദികളെ കോളനിയുടെ പുറത്തുനിന്ന് പിടികൂടാനുള്ള നീക്കമാണ് പൊലീസ് നടത്തുന്നത്. ഇതിന്‍െറ ഭാഗമായി മാവോവാദികള്‍ തമ്പടിച്ചെന്ന് കരുതുന്ന നിലമ്പൂര്‍ വനത്തില്‍ തണ്ടര്‍ബോള്‍ട്ട് ഉള്‍പ്പെടെ സായുധപൊലീസ് തിരച്ചില്‍ നടത്തുന്നുണ്ട്.

വനാതിര്‍ത്തി പങ്കിടുന്ന കര്‍ണാടക, തമിഴ്നാട്, കേരളം ഉള്‍പ്പെട്ട സംസ്ഥാനങ്ങളിലെ സായുധപൊലീസ് അടുത്ത ദിവസം സംയുക്തമായി വനത്തില്‍ തിരച്ചില്‍ നടത്തും. നിലമ്പൂര്‍ കാട്ടില്‍ സ്ത്രീകളുള്‍പ്പെടെ പത്തംഗ മാവോവാദി സംഘമാണുള്ളതെന്നാണ് കണക്കാക്കുന്നത്. ഇതില്‍ ആറ് പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. സോമന്‍, സുന്ദരി, ലത, വിക്രംഗൗഡ, ആശ, പാര്‍ഥിപന്‍ എന്നിവരടങ്ങുന്ന സംഘമാണിതെന്നും ഇതില്‍ സോമനാണ് ടീം ലീഡറെന്നും പൊലീസ് പറഞ്ഞു. നാടന്‍ തോക്കും അത്യാധുനിക രീതിയിലുള്ള റൈഫിളുകളും ഇവരുടെ പക്കലുണ്ട്. പുറമേനിന്ന് മാവോവാദികള്‍ക്ക് സഹായം ലഭിക്കുന്നുണ്ടോയെന്ന് പരിശോധിച്ച് വരികയാണെന്നും നിലമ്പൂര്‍ സി.ഐ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

കോളനികളില്‍ പൊലീസിന്‍െറ ബോധവത്കരണ ക്ളാസ്
മാവോ വിരുദ്ധ പ്രചാരണം ശക്തിപ്പെടുത്തുന്നതിന്‍െറ ഭാഗമായി ആദിവാസി കോളനികളില്‍ പൊലീസിന്‍െറ ബോധവത്കരണ ക്ളാസ്. ജില്ലയിലെ മാവോവാദി ഭീഷണിയുണ്ടായ അതിര്‍ത്തി പ്രദേശങ്ങളിലെ ആദിവാസി കോളനികള്‍ കേന്ദ്രീകരിച്ചാണ് പൊലീസ് ബോധവത്കരണം തുടങ്ങിയത്. കോളനി വാസികളെ ബോധവത്കരിക്കാനും അവരുടെ പ്രശ്നങ്ങള്‍ കണ്ടറിയാനുമാണ് ക്ളാസ് നടത്തുന്നതെന്നാണ് പൊലീസ് ഭാഷ്യം. എന്നാല്‍, പൊലീസ് ചെന്ന കോളനികളിലെല്ലാം മാവോവാദികള്‍ക്കെതിരായ പ്രചാരണം നടത്തുന്നുണ്ട്. മാവോവാദികള്‍ കോളനി ജനതയെ വശത്താക്കി നശിപ്പിക്കാന്‍ ശ്രമിക്കുമെന്നും മാവോസംഘത്തെ ശക്തമായി എതിര്‍ക്കണമെന്നുമാണ് കോളനിക്കാരോട് ആവശ്യപ്പെടുന്നത്.

അടിസ്ഥാന പ്രശ്നങ്ങളും ദുരിതങ്ങളും നിലനില്‍ക്കുന്ന പിന്നാക്ക വര്‍ഗക്കാര്‍ കഴിയുന്ന കോളനികളിലാണ് മാവോവാദികള്‍ എത്തുന്നതെന്നും അവരുടെ പ്രശ്നങ്ങള്‍ പറഞ്ഞാണ് സര്‍ക്കാറിനെതിരെ തിരിയുന്നതെന്നും രഹസ്യാന്വേഷണ വിഭാഗം കണ്ടത്തെിയിരുന്നു. കോളനിക്കാര്‍ മാവോവാദികള്‍ക്ക് അറിഞ്ഞും അറിയാതെയും സഹായങ്ങള്‍ ഒരുക്കിയെന്നും ഈ സാഹചര്യത്തില്‍ കോളനികളില്‍ ബോധവത്കരണം നടത്തി കടുത്ത മാവോവിരുദ്ധ ചിന്താഗതി വളര്‍ത്തണമെന്നുമുള്ള സര്‍ക്കാര്‍ നിര്‍ദേശത്തെ തുടര്‍ന്നാണ് പൊലീസ് നേരിട്ടിറങ്ങിയതെന്നാണ് വിവരം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.